ചണ്ഡീഗഡ്: ശാന്തനും സൗമ്യനുമായ പ്രധാനമന്ത്രി... ഇന്ത്യ എന്ന രാഷ്‌ട്രത്തിന് വേണ്ടി അഹോരാത്രം യത്നിച്ച വ്യക്തി... മന്‍മോഹന്‍ സിങ് എന്ന ഭരണാധികാരിയെ സ്‌മരിക്കുമ്പോള്‍ മനസില്‍ തെളിഞ്ഞു വരുന്ന രൂപത്തിന് ഒരു നീല തലപ്പാവ് കൂടെ ഉണ്ടാകും. നീല നിറമല്ലാത്ത തലപ്പാവുമായി മൻമോഹൻ സിങ്ങിനെ കണ്ടിട്ടുള്ളത് വിരളമായിട്ടാണ്.
നീല തലപ്പാവ് മന്‍മോഹന്‍ സിങ്ങിന്‍റെ ജീവിതത്തിന്‍റെ ഭാഗമായിരുന്നു. തന്‍റെ സിഖ് സ്വത്വത്തിനപ്പുറം നില്‍ക്കുന്നതായിരുന്നു മന്‍മോഹന്‍ സിങ്ങിന്‍റെ തലപ്പാവ്. എന്തുകൊണ്ട് മന്‍മോഹന്‍ സിങ് നീല തലപ്പാവ് മാത്രം ധരിക്കുന്നു എന്നത് ഒരു കാലത്ത് വലിയ ചര്‍ച്ചയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അങ്ങനെയിരിക്കെ ഒരു നാള്‍ മന്‍മോഹന്‍ സിങ് തന്നെ ആ രഹസ്യത്തിന്‍റെ മറ നീക്കി. കേംബ്രിഡ്‌ജ് സർവകലാശാലയോടുള്ള ആദര സൂചകമാണ് താന്‍ നീല തലപ്പാവ് ധരിക്കുന്നതെന്നാണ് മന്‍മോഹന്‍ സിങ് തന്നെ ഒരു പ്രസംഗത്തിൽ വെളിപ്പെടുത്തിയത്. 2006 ല്‍ മന്‍മോഹന്‍ സിങ്ങിന് നിയമ ഡോക്‌ടറേറ്റ് നൽകി ആദരിക്കുന്ന ചടങ്ങിലാണ് അദ്ദേഹം നീല നിറവുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ചത്.
നീല തന്‍റെ പ്രിയപ്പെട്ട നിറങ്ങളിൽ ഒന്നാണ് എന്ന് സിങ് പറഞ്ഞു. കേംബ്രിഡ്‌ജിലെ തന്‍റെ കാലത്തെ നിരന്തരമായി ഓർമ്മപ്പെടുത്തുന്നതാണ് നീല നിറം എന്നും അദ്ദേഹം പറഞ്ഞു. 'ഇളം നീല നിറം എനിക്ക് പ്രിയപ്പെട്ട ഒന്നാണ്. അതാണ് പലപ്പോഴും എന്‍റെ തലയിൽ കാണാറുള്ളത്. കേംബ്രിഡ്‌ജിലെ എന്‍റെ ഓർമ്മകൾ ആഴമേറിയതാണ്,'- മുൻ പ്രധാനമന്ത്രി അന്ന് പറഞ്ഞു.
കേംബ്രിഡ്‌ജ് നാളുകളിലെ ഓർമ്മകളെക്കുറിച്ച് കേംബ്രിഡ്‌ജ് സർവകലാശാലയുടെ ചാൻസലറും എഡിൻബർഗ് ഡ്യൂക്കുമായി പ്രിന്‍സ് ഫിലിപ്പ് ചടങ്ങില്‍ സംസാരിച്ചിരുന്നു. സുഹൃത്തുക്കൾ തന്നെ 'ബ്ലൂ ടർബൻ' എന്ന് സ്നേഹപൂർവ്വം വിളിച്ചതും മന്‍മോഹന്‍ സിങ് ഓര്‍ത്തെടുത്തു.