ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് ചേരുന്ന പ്രത്യേക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിൽ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് ആദരമര്‍പ്പിക്കും. വൈകിട്ട് 5.30 നാണ് യോഗം. പ്രവര്‍ത്തക സമിതിയംഗങ്ങളും പ്രത്യേക, സ്ഥിരം ക്ഷണിതാക്കളും യോഗത്തില്‍ പങ്കെടുക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഡല്‍ഹിയിലെ മന്‍മോഹന്‍ സിങിന്‍റെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന മന്‍മോഹന്‍ സിങ്ങിന്‍റെ മൃതദേഹത്തില്‍ പ്രമുഖ വ്യക്തികളും രാഷ്‌ട്രീയ നേതാക്കളും ആദരമര്‍പ്പിച്ചു. ഇന്ത്യയ്ക്ക് ദാര്‍ശനികനായ ഒരു ഭരണാധികാരിയെയാണ് നഷ്‌ടമായതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. സമാനതകളില്ലാത്ത ഒരു സാമ്പത്തി വിദഗ്ദ്ധനെയും നിരാകരിക്കാനാകാത്ത ഒരു നേതാവിനെയുമാണ് ഇന്ത്യയ്ക്ക് നഷ്‌ടമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"അദ്ദേഹത്തിന്‍റെ സാമ്പത്തിക ഉദാരീകരണ നയങ്ങളും ക്ഷേമ പദ്ധതികളും കോടിക്കണക്കിന് ഇന്ത്യാക്കാരുടെ ജീവിതം മാറ്റിമറിച്ചു. കോടിക്കണക്കിന് ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റി. ആജീവനാന്തകാലം തനിക്കൊപ്പമുണ്ടായിരുന്ന ഒരു മുതിര്‍ന്ന സഹപ്രവര്‍ത്തകന്‍റെ വിയോഗം തന്നെ ഏറെ വേദനിപ്പിക്കുന്നു. ഇന്ത്യയുടെ സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കിയ മാന്യനായ ബുദ്ധിജീവിയും തികച്ചും ലളിതമായ ഒരു ആത്മാവുമായിരുന്നു അദ്ദേഹം. പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച് ഉയരങ്ങള്‍ കീഴടക്കിയ വ്യക്തികൂടിയാണ് മന്‍മോഹന്‍. അദ്ദേഹത്തിന്‍റെ മന്ത്രിസഭയില്‍ തൊഴില്‍, റെയില്‍വേ, സാമൂഹ്യക്ഷേമ മന്ത്രി ആയിരിക്കാന്‍ സാധിച്ചതില്‍ ഞാന്‍ ഏറെ സന്തുഷ്‌ടനാണ്. പ്രസംഗത്തെക്കാള്‍ പ്രവൃത്തിയില്‍ വിശ്വസിച്ച നേതാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ സംഭാവനകള്‍ ചരിത്രത്തിലെന്നും തങ്കലിപികളാല്‍ ആലേഖനം ചെയ്യും. അദ്ദേഹത്തിന്‍റെ മികച്ച പ്രവൃത്തികള്‍ രാജ്യത്തിന്‍റെ വളര്‍ച്ചയ്ക്കും ക്ഷേമത്തിനും നയങ്ങള്‍ക്കും എന്നും കരുത്തായി." -മല്ലികാര്‍ജുന്‍ ഖാര്‍ഗെ
രാഷ്‌ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, ജെ പി നദ്ദ, കോണ്‍ഗ്രസ് എംപിമാരായ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കളും അദ്ദേഹത്തിന് ആദരമര്‍പ്പിച്ചു.
കോണ്‍ഗ്രസ് ആസ്ഥാനത്തും നാളെ പൊതുദര്‍ശനമുണ്ടാകും. രാവിലെ എട്ട് മുതല്‍ പത്ത് വരെയാകും കോണ്‍ഗ്രസ് ആസ്ഥാനത്ത് പൊതുദര്‍ശനം. തുടർന്ന് രാജ്‌ഘട്ടിന് സമീപത്ത് പ്രധാനമന്ത്രിമാരെ സംസ്‌കരിക്കുന്നയിടത്താകും മന്‍മോഹന്‍റെ മൃതദേഹം സംസ്‌കരിക്കുക.
Also Read:മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് അന്തരിച്ചു; വിടവാങ്ങിയത് ഉദാരവത്ക്കരണത്തിന്‍റെ പിതാവ്