കേരളം

kerala

ETV Bharat / bharat

ആയുഷ്‌മാൻ ഭാരത് കവറേജ് വിപുലമാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം - കേന്ദ്ര ബജറ്റ് 2024

ദരിദ്രർ, സ്‌ത്രീകൾ, യുവാക്കൾ, കർഷകർ എന്നിവർക്കായി കൂടുതല്‍ പദ്ധതികൾ പ്രഖ്യാപിക്കുമെന്നും ധനമന്ത്രി

union budget 2024  parliament budget sesssion 2024  Nirmala Sitharaman  കേന്ദ്ര ബജറ്റ് 2024  ഇടക്കാല ബജറ്റ് 2024
union-budget-2024

By ETV Bharat Kerala Team

Published : Feb 1, 2024, 11:43 AM IST

Updated : Feb 1, 2024, 3:56 PM IST

ന്യൂഡൽഹി:അടുത്ത അഞ്ച് വർഷം വികസന മുന്നേറ്റത്തിന്‍റേതെന്ന് ബജറ്റ് പ്രസംഗത്തിൽ നിർമല സീതാരാമൻ. സ്‌ത്രീ സുരക്ഷയിൽ രാജ്യം മുന്നിലെന്നും ധനമന്ത്രി. വിവിധ മേഖലകളിൽ സ്‌ത്രീ മുന്നേറ്റം സാധ്യമായി.

പത്ത് വര്‍ഷത്തിനിടെ വനിത സംരംഭകര്‍ക്ക് 30 കോടി മുദ്ര യോജന വായ്‌പ അനുവദിച്ചു. ഉന്നതവിദ്യാഭ്യാസ രംഗത്ത് സ്‌ത്രീകളുടെ സാന്നിധ്യം 10 വർഷത്തിനുള്ളിൽ 28% വർദ്ധിച്ചു. ദരിദ്രർ, സ്‌ത്രീകൾ, യുവാക്കൾ, കർഷകർ എന്നിവർക്കായി കൂടുതല്‍ പദ്ധതികൾ പ്രഖ്യാപിക്കുമെന്നും ധനമന്ത്രി.

ആയുഷ്‌മാൻ ഭാരത് കവറേജ് കൂടുതൽ വിപുലമാക്കും. എല്ലാ ആശ വർക്കർമാർക്കും ഹെല്‍പ്പേഴ്‌സിനും ആയുഷ്‌മാൻ ഭാരത് പരിരക്ഷ ലഭിക്കുമെന്നും ബജറ്റ് പ്രഖ്യാപനം. സ്‌ത്രീകൾക്കിടയിൽ വർധിച്ച് വരുന്ന സെർവിക്കൽ കാൻസർ പ്രതിരോധത്തിനായി വാക്‌സിനേഷൻ പദ്ധതികൾ ശക്തിപ്പെടുത്തും. കൂടാതെ മാതൃ ശിശുപരിചരണം സംബന്ധിച്ചുള്ള വിവിധ പദ്ധതികൾ ഏകോപിപ്പിക്കും.

Last Updated : Feb 1, 2024, 3:56 PM IST

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ