ന്യൂഡൽഹി:10 വർഷത്തിനിടെ വനിത ശാക്തീകരണത്തിനായി രാജ്യത്ത് നിരവധി പരിഷ്‌കാരങ്ങൾ നടപ്പിൽ വരുത്തിയെന്ന് ധനമന്ത്രി നിർമല സീതാരാമൻ. മുത്തലാഖ് നിരോധനം, പാർലമെന്‍റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിത സംവരണം നടപ്പാക്കിയത് നേട്ടമായെന്നും ബജറ്റ് പ്രസംഗം.
വനിത സംരംഭകർക്കായി 30 കോടി മുദ്ര ലോണുകൾ നൽകിയെന്നും ധനമന്ത്രി അറിയിച്ചു. കഴിഞ്ഞ 10 വർഷത്തിനിടയിൽ സംരംഭകത്വത്തിലൂടെയും ജീവിത സൗകര്യത്തിന്‍റെ വികസനത്തിലൂടെയും സ്‌ത്രീകളുടെ ശാക്തീകരണത്തിന് ആക്കം കൂട്ടിയെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. 10 വർഷത്തിനിടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെൺകുട്ടികളുടെ പ്രവേശനം 28 ശതമാനമാണ് വർധിച്ചത്.