ന്യൂഡൽഹി :രാജ്യതലസ്ഥാനത്തെ രണ്ട് സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ഡൽഹി പബ്ലിക് സ്‌കൂളിനും ജിഡി ഗോയങ്ക പബ്ലിക് സ്‌കൂളിനും നേരെയാണ് ബോംബ് ഭീഷണി ഉണ്ടായത്. ഇ-മെയില്‍ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചത്.
ഭീഷണിയെ തുടര്‍ന്ന് കുട്ടികളെ വീട്ടിലേക്ക് തിരിച്ചയക്കുകയും ഫയർഫോഴ്‌സിനെയും പൊലീസിനെയും വിവരം അറിയിക്കുകയും ചെയ്‌തു. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരും. ബോംബ് ഭീഷണികളും അനുബന്ധ അടിയന്തര സാഹചര്യങ്ങളും നേരിടാൻ വിശദമായ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമം (എസ്ഒപി) ഉൾപ്പെടെ സമഗ്രമായ ഒരു കർമപദ്ധതി വികസിപ്പിക്കാൻ നവംബർ 19ന് ഡൽഹി സർക്കാരിനും ഡൽഹി പൊലീസിനും ഡൽഹി ഹൈക്കോടതി നിർദേശം നൽകിയിരുന്നു.