ജാംതാര : ഝാര്‍ഖണ്ഡിലെ ജാംതാര-കര്‍മത്നാടില്‍ ട്രെയിനിടിച്ച് രണ്ട് മരണം. റെയില്‍വേ പൊലീസും പ്രാദേശിക ഭരണകൂടവും സ്ഥലത്ത് എത്തിയിട്ടുണ്ട് (Train accident in Jharkhand).
ഭഗല്‍പൂരില്‍ നിന്ന് യശ്വന്ത്പൂരിലേക്ക് പോകുകയായിരുന്ന അംഗ് എക്സ്പ്രസ് സാങ്കേതിക കാരണങ്ങളാല്‍ കല്‍ജാരിയയില്‍ നിര്‍ത്തിയപ്പോള്‍ ആളുകള്‍ ഇറങ്ങിയതാണ് അപകടമുണ്ടാക്കിയത്. ട്രെയിനില്‍ നിന്ന് ഇറങ്ങിയ യാത്രക്കാര്‍ മറ്റൊരു ട്രാക്കില്‍ കൂടി വരികയായിരുന്ന ഝാ-അസാന്‍സോള്‍ ട്രെയിനിടിച്ച് മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അസനോളില്‍ നിന്ന് ബൈദ്യനാഥപുരത്തേക്ക് പോകുകായിരുന്ന ട്രെയിനാണ് യാത്രക്കാരെ ഇടിച്ചത് (Two died).