തുംകൂർ (കർണാടക):പതിനേഴുകാരിയെ ഭീഷണി പെടുത്തി കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ മൂന്ന് പേർ അറസ്‌റ്റിൽ. സുഹൃത്തിനൊപ്പം തിങ്കളാഴ്‌ച സിദ്ധഗംഗ മഠത്തിലെ മേള കാണാൻ എത്തിയപ്പോയാണ് പെണ്‍കുട്ടിയെ യുവാക്കൾ ബലാത്സംഗം ചെയ്‌തത് (Girl Who Had Come To The Fair Blackmailed And Gang Raped Three Arrested).
സംഭവം ഇങ്ങനെ:പെണ്‍കുട്ടിയും സുഹൃത്തും മേള കാണാനായി മലയിലേക്കുള്ള വഴിയിൽ ഇരിക്കുമ്പോൾ പ്രതികൾ മൊബൈലിൽ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. പിന്നീട് പെൺകുട്ടിയെ യുവാക്കൾ ബൈക്കിൽ കയറ്റുകയും മുറിയിലെത്തിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് പെണ്‍കുട്ടിയെ തിരികെ മുട്ടത്തിനടുത്തെത്തിച്ച ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ക്യാതസാന്ദ്ര പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.