കാസർകോട്: നീലേശ്വരം രാജാസ് ഹയർ സെക്കന്‍ററി സ്‌കൂളിൽ കവർച്ച. 11,600 രൂപയും ഡിഎസ്എൽആർ ക്യാമറയും മോഷണം പോയി. രാവിലെ അധ്യാപകർ സ്‌കൂളിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
നീലേശ്വരത്തെ സ്‌കൂളിൽ പൂട്ട് തകര്‍ത്ത് കവര്‍ച്ച; പണവും ഡിഎസ്‌എല്‍ആര്‍ ക്യാമറയും മോഷണം പോയി - theft in neeleswaram school - THEFT IN NEELESWARAM SCHOOL
ഹെഡ്‌മിസ്ട്രസിന്‍റെ മുറിയുടെയും ഓഫിസിന്‍റെയും വാതിലിന്‍റെ പൂട്ടുകൾ മോഷ്‌ടാവ് തകർത്ത നിലയിലാണ്. സിസിടിവി ദിശമാറ്റി വച്ചാണ് മോഷണം നടന്നിരിക്കുന്നത്.
Published : Jun 21, 2024, 5:31 PM IST
ഹെഡ്‌മിസ്ട്രസിന്‍റെ മുറിയുടെയും ഓഫിസിന്‍റെയും വാതിലിന്‍റെ പൂട്ടുകൾ മോഷ്‌ടാവ് തകർത്ത നിലയിലാണ്. സിസിടിവി ദിശമാറ്റി വച്ചാണ് മോഷണം നടന്നിരിക്കുന്നത്. സിസിടിവിയുടെ ഡിവിആറും മോഷണം പോയി.
സംഭവത്തിൽ നീലേശ്വരം പൊലീസ് കേസെടുത്തു. ഡോഗ് സ്‌ക്വഡും ഫോറൻസിക് സംഘവും പ്രദേശത്ത് പരിശോധന നടത്തി. സമീപത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
Also Read: കോട്ടയത്ത് മൂന്നിടത്ത് മോഷണം; പ്രതികളുടെ ദൃശ്യം സിസിടിവിയിൽ, അന്വേഷണം ഊർജിതം