ഉത്തരാഖണ്ഡ്:ബദരിനാഥില്‍ നിയന്ത്രണം വിട്ട ടെമ്പോ ട്രാവലര്‍ അളകനന്ദ നദിയിലേക്ക് മറിഞ്ഞു. 10 പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്ക്. ബദരിനാഥ് ഹൈവേയിലെ റെന്‍റോളിക്ക് സമീപമാണ് അപകടമുണ്ടായത്. അമിത വേഗത്തിലെത്തിയ ടെമ്പോ ട്രാവലര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു.
നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും പൊലീസും സ്ഥലത്തെത്തി. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 23 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി. രുദ്രപ്രയാഗിൽ നിന്നും വേദനാജനകമായ വാര്‍ത്തയാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി ധാമി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് അയച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ജില്ല മജിസ്ട്രേറ്റിന് ഉത്തരവിട്ടിട്ടുണ്ടെന്ന് അറിയിച്ച മുഖ്യമന്ത്രി അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തി.
Also Read:സീബ്ര ലൈനില്‍ വിദ്യാര്‍ഥിയെ ബസിടിച്ച സംഭവം: കര്‍ശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി