മുംബൈ : യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയർന്നു. വ്യാപാരത്തിന്‍റെ തുടക്കത്തില്‍ 18 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. 86.26 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഓഹരി വിപണിയിലെ മുന്നേറ്റവും അമേരിക്കന്‍ ഡോളര്‍ അല്‍പ്പം താഴേക്ക് പോയതുമാണ് രൂപയ്ക്ക് ഗുണമായത്.
ഡോളര്‍ മൂല്യം, ഓഹരി വിപണിയിലെ ചലനങ്ങള്‍, അസംസ്‌കൃത എണ്ണവിലയിലെ മാറ്റം എന്നിവയാണ് രൂപയെ സ്വാധീനിക്കുന്നത്. മാത്രമല്ല വിദേശ ഫണ്ടുകളുടെ ഒഴുക്ക് സ്ഥിരമായി തുടരുന്നത് പ്രാദേശിക യൂണിറ്റിനെ ബാധിച്ചതായും ഫോറെക്‌സ് വ്യാപാരികൾ പറഞ്ഞു.
വ്യാഴാഴ്‌ച (ജനുവരി 23) 9 പൈസയുടെ നഷ്‌ടത്തോടെ 86.44 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. ഇന്ന് (ജനുവരി 24) 86.31 എന്ന നിലയിലാണ് രൂപയുടെ വിനിമയം ആരംഭിച്ചത്. ഒരു ഘട്ടത്തില്‍ 86.26ലേക്ക് രൂപ തിരിച്ചുകയറുകയായിരുന്നു. അസംസ്‌കൃത എണ്ണവില കുറഞ്ഞതും രൂപയുടെ മൂല്യം ഉയരാന്‍ സഹായകമായി. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്‍റെ വില ബാരലിന് 78.12 ഡോളറാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഡോളറിന്‍റെ മൂല്യം കുറഞ്ഞത് കാരണം കഴിഞ്ഞ രണ്ട് വ്യാപാര സെഷനുകളിലായി രൂപയുടെ മൂല്യം മെച്ചപ്പെട്ടിട്ടുണ്ട്. മാത്രമല്ല, ഐആർഇഡിഎയുടെ ധനസമാഹരണ പ്രവർത്തനങ്ങളിൽ നിന്നുള്ള വരാനിരിക്കുന്ന 570 മില്യൺ യുഎസ് ഡോളറിന്‍റെ വരവ് രൂപയ്ക്ക് അധിക പിന്തുണ നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി സിആർ ഫോറെക്‌സ് അഡ്വൈസേഴ്‌സ് എംഡി അമിത് പബാരി പറഞ്ഞു.
ആഭ്യന്തര ഓഹരി വിപണിയിൽ സെൻസെക്‌സും നിഫ്റ്റിയും നല്ല നേട്ടിത്തിലാണ് വ്യാപാരം ആരംഭിച്ചത്. 30 ഓഹരി സെൻസിറ്റീവ് സൂചികയായ സെൻസെക്‌സ് ആദ്യകാല വ്യാപാരത്തിൽ 166.71 പോയിന്‍റ് അഥവാ 0.22 ശതമാനം ഉയർന്ന് 76,687.09 എന്ന നിലയിലായിരുന്നു. അതുപോലെ, വിശാലമായ നിഫ്റ്റി വ്യാപാരം 49.30 പോയിന്‍റ് അഥവാ 0.21 ശതമാനം ഉയർന്ന് 23,254.65 എന്ന നിലയിലായിരുന്നു.
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) വ്യാഴാഴ്‌ച മൂലധന വിപണികളിൽ 5,462.52 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചുവെന്ന് എക്‌സ്‌ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. അതിനിടെ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഓഹരി വിപണി പിന്നീട് നഷ്‌ടത്തിലായി. ബിഎസ്ഇ സെന്‍സെക്‌സ് 250 പോയിന്‍റ് ആണ് താഴ്ന്നത്. ചെറുകിട, ഇടത്തരം കമ്പനികളാണ് ഏറ്റവുമധികം നഷ്‌ടം നേരിട്ടത്. ഫാര്‍മ, ക്യാപിറ്റല്‍ ഗുഡ്‌സ് മേഖലകളും നഷ്‌ടത്തിലാണ്. ഒരു ശതമാനത്തിന് മുകളിലാണ് ഈ സെക്‌ടറുകളുടെ നഷ്‌ടം.
Also Read: 2025ല്‍ ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമാകും; പ്രവചനവുമായി അന്താരാഷ്ട്ര നാണയനിധി