ചെന്നൈ : ഇരുമ്പ് യുഗം ആരംഭിച്ചത് 5,300 വർഷം മുൻപ് തമിഴ്‌നാട്ടില്‍ നിന്നാണെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. സംസ്ഥാന പുരാവസ്‌തു വകുപ്പിൻ്റെ പ്രസിദ്ധീകരണമായ 'ആൻ്റിക്വിറ്റി ഓഫ് അയണ്‍' എന്ന ഗവേഷണ പുസ്‌തകത്തിൻ്റെ പ്രകാശന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂനെ, ഫ്ലോറിഡ എന്നിവിടങ്ങളിൽ നടത്തിയ വിശദമായ പരിശോധനകളുടെ ഫലം പുരാവസ്‌തു വകുപ്പ് വിലയിരുത്തിയാണ് വിവരം സ്ഥിരീകരിച്ചത്.
തൂത്തുക്കുടി ജില്ലയിലെ ശിവഗലൈയിൽ നിന്ന് പുരാവസ്‌തു വകുപ്പ് കണ്ടെടുത്ത വാളുകൾ ഉൾപ്പെടെയുള്ള ഇരുമ്പിൻ്റെ പഴക്കം സംബന്ധിച്ചാണ് തമിഴ്‌നാട് സർക്കാരിൻ്റെ സ്ഥിരീകരണം. തമിഴ്‌നാട് സംസ്ഥാന പുരാവസ്‌തു വകുപ്പ് അക്കാദമിക് ആൻഡ് റിസർച്ച് ഉപദേഷ്‌ടാവ് പ്രൊഫ. കെ. രാജൻ, തമിഴ്‌നാട് സംസ്ഥാന പുരാവസ്‌തു വകുപ്പ് ജോയിൻ്റ് ഡയറക്‌ടർ ആർ. ശിവാനന്ദം എന്നിവരാണ് പുസ്‌തകത്തിൻ്റെ പ്രധാന രചയിതാക്കൾ.
ANTIQUITY OF IRON
— TN DIPR (@TNDIPRNEWS) January 23, 2025
IRON TECHNOLOGY - Mastered by Tamils 5 THOUSAND years ago.#CMMKSTALIN l #DyCMUdhay #TNDIPR l@CMOTamilnadu @mkstalin
@mp_saminathan@TThenarasu pic.twitter.com/wPEWE3dA0h
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തമിഴ് വംശത്തെ പരിഹസിക്കുകയും വിമർശിക്കുകയും ചെയ്യുന്നവർക്കുള്ള മറുപടിയാണിതെന്നും അഭിമാനത്തോടെ നിങ്ങളെ അറിയുക്കുകയാണെന്നും മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു. ബിസി 3345 കാലഘട്ടത്തിൽ ദക്ഷിണേന്ത്യയിൽ, പ്രത്യേകിച്ച് തമിഴ്‌നാട്ടിൽ ഇരുമ്പ് ഉണ്ടായിരുന്നു എന്ന് ആത്മവിശ്വാസത്തോടെ പറയാം. ഈ കണ്ടെത്തലുകൾ 'ദി ആൻ്റിക്വിറ്റി ഓഫ് അയൺ' എന്ന പേരിൽ പുസ്‌തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ANTIQUITY OF IRON
— TN DIPR (@TNDIPRNEWS) January 23, 2025
IRON TECHNOLOGY - Mastered by Tamils 5 THOUSAND years ago.#CMMKSTALIN l #DyCMUdhay #TNDIPR l@CMOTamilnadu @mkstalin
@mp_saminathan@TThenarasu pic.twitter.com/VYjCAcZMoG
അയിരിൽ നിന്ന് ഇരുമ്പ് വേർതിരിക്കുന്ന സാങ്കേതികവിദ്യ ആദ്യമായി ആഗോളതലത്തിൽ അവതരിപ്പിച്ചത് തമിഴ്‌നാട്ടിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യവർഗത്തിന് സംസ്ഥാനം നൽകിയ മഹത്തായ സംഭാവനയാണിതെന്നും രാജ്യത്തിൻ്റെ ചരിത്രം തമിഴ്‌നാടിൻ്റെ വീക്ഷണത്തിൽ എഴുതേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചരിത്ര നിമിഷത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിന് അഭിമാനമുണ്ടെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു.