ന്യൂഡൽഹി: ഹൈക്കോടതിയിൽ നിന്ന് രണ്ടു തവണ മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ച ഹർജിക്കാരന് രണ്ട് ലക്ഷം രൂപ പിഴ ചുമത്തി സുപ്രീം കോടതി. മൂന്ന് ദിവസത്തിനുള്ളിൽ ഇയാളെ അറസ്റ്റ് ചെയ്യാൻ അമൃത്സർ പൊലീസ് കമ്മിഷണർക്ക് നിർദേശം നൽകി. ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പാർതീക് അറോറ എന്നയാള്‍ക്കെതിരെയാണ് സുപ്രീം കോടതിയുടെ നടപടി. ആദ്യ ജാമ്യാപേക്ഷയും രണ്ടാമത്തെ ജാമ്യാപേക്ഷയും പിന്‍വലിച്ചതിന് ശേഷമാണ് ഇയാള്‍ സുപ്രീംകോടതിയിൽ എത്തുന്നത്. ഹർജിക്കാരനെ പൊലീസ് കസ്‌റ്റഡിയിലെടുക്കുകയോ ഹർജിക്കാരന്‍ കീഴടങ്ങുകയോ ചെയ്‌തിട്ടില്ല.
ഈ കേസിൽ ലോക്കൽ പൊലീസ് ഉദ്യോഗസ്ഥർ ഒത്തുകളിച്ചിട്ടുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും കോടതി പറഞ്ഞു. പിഴ പഞ്ചാബ് സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിൽ നിക്ഷേപിച്ച് അതിന്‍റെ തെളിവ് ഒരാഴ്‌ചയ്ക്കുള്ളിൽ സമർപ്പിക്കാനാണ് കോടതി നിർദേശം. 2023 ജൂൺ 25-ന് ആണ് കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഹൈക്കോടതി മുൻകൂർ ജാമ്യം നൽകില്ലെന്ന് മനസിലായതോടെ 2024 സെപ്റ്റംബർ 30-ന് ഇയാള്‍ ആദ്യ ജാമ്യഹർജി പിന്‍വലിച്ചു. പിന്നീട് ഹർജിക്കാരൻ ഹൈക്കോടതിയിൽ മറ്റൊരു ഹർജി ഫയൽ ചെയ്‌തു. എന്നാൽ മുൻകൂർ ജാമ്യാപേക്ഷയിൽ ഇളവ് നൽകാന്‍ കോടതി തയ്യാറായില്ല. ഇതിനിടെ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനോ പ്രഖ്യാപിത കുറ്റവാളിയായി പ്രഖ്യാപിക്കുന്നതിനോ പൊലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
മുൻകൂർ ജാമ്യത്തിനായുള്ള രണ്ടാമത്തെ അപേക്ഷയിൽ ഹൈക്കോടതി ഹർജിക്കാരന് അവസരം നൽകാതെയാണ് എതിർ ഉത്തരവ് പുറപ്പെടുവിച്ചതെന്നായിരുന്നു ഹർജിക്കാരന്‍റെ അഭിഭാഷന്‍റെ വാദം. എന്നാൽ ഇയാള്‍ അനാവശ്യമായി നിയമത്തിന്‍റെ ആനുകൂല്യ ദുരുപയോഗം ചെയ്യുകയാണെന്ന് കോടതി വീക്ഷിച്ചു.
Also Read:ട്രംപിന് ആദ്യ പ്രഹരം; ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള ഉത്തരവിന് സ്റ്റേ