ഹൈദരാബാദ്: നമ്പള്ളി പ്രദര്‍ശന മൈതാനത്ത് ഒരുക്കിയ പൂജ പന്തലിലെ ദുര്‍ഗ ദേവിയുടെ വിഗ്രഹത്തില്‍ കേടുപാടുണ്ടായ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. പിടിയിലായ ആള്‍ ഒരു യാചകനാണെന്നും വിശന്നപ്പോള്‍ ഭക്ഷണം തേടിയെത്തിയ ഇയാള്‍ പ്രസാദത്തിനായി പരതിയപ്പോള്‍ വിഗ്രഹത്തിന് കേടുപാടുകള്‍ സംഭവിക്കുകയായിരുന്നുവെന്നും മധ്യമേഖല ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അക്ഷഹ്ഷ യാദവ് പറഞ്ഞു.
സംഭവത്തെക്കുറുച്ച് പൊലീസ് പറയുന്നതിങ്ങനെ... രാവിലെ ആറുമണിയോടെയാണ് ദുര്‍ഗമാതാവിന്‍റെ വിഗ്രഹം തകര്‍ത്തെന്ന വിവരം കിട്ടിയത്. വിഗ്രഹത്തിന്‍റെ വലത് കൈയ്ക്കാണ് കേടുപാടുകളുണ്ടായത്.
വിഗ്രഹത്തിന് താഴെ സൂക്ഷിച്ചിരുന്ന പ്രസാദം അടക്കമുള്ള വസ്‌തുക്കള്‍ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. വിവരം കിട്ടിയ ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തുകയും സിസിടിവി അടക്കമുള്ളവ പരിശോധിക്കുകയും ചെയ്‌തു. 8.15ഓടെ ഒരാളെ പിടികൂടി. കൃഷ്‌ണയ്യ ഗൗഡ എന്നയാളാണ് പിടിയിലായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സംഘാടകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അവരുടെ ഭാഗത്ത് നിന്ന് അലംഭാവം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പൊതുസ്ഥലത്ത് വിഗ്രഹങ്ങള്‍ സ്ഥാപിക്കുകയാണെങ്കില്‍ അക്കാര്യം പൊലീസിനെ അറിയിക്കണമെന്ന് വ്യവസ്ഥയുണ്ട്. പന്തലില്‍ മുഴുവന്‍ സമയവും ഉള്ളവരുടെ വിവരങ്ങളും നല്‍കണം. സംഘാടകര്‍ അഞ്ച് പേരുടെ വിവരങ്ങള്‍ നല്‍കിയിരുന്നെങ്കിലു ഇവരാരും സംഭവം നടക്കുമ്പോള്‍ പന്തലില്‍ ഉണ്ടായിരുന്നില്ല. അതിനാലാണ് സംഘാടകര്‍ക്കെതിരെ കേസെടുത്തത്.
സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ബിജെപി നേതാവ് എന്‍ വി സുഭാഷ് ആവശ്യപ്പെട്ടു. ഇത് വളരെ അസ്വസ്ഥത ഉണ്ടാക്കുന്ന വാര്‍ത്തയാണ്. ബിജെപി ഇതിനെ അപലപിക്കുന്നു. ദുര്‍ഗപൂജ നടക്കുകയാണ്. അടിയന്തര നടപടി കൈക്കൊള്ളണം. ചിലര്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാന്‍ മനഃപൂര്‍വം ഇടപെടുന്നുണ്ടോയെന്ന് തങ്ങള്‍ക്ക് സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി നേതാവ് മാധവി ലതയും ശക്തമായ നടപടി ആവശ്യപ്പെട്ടു. 24 മണിക്കൂറിനകം നടപടി കൈക്കൊണ്ടില്ലെങ്കില്‍ താന്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ സത്യഗ്രഹം നടത്തുമെന്നും അവര്‍ വ്യക്തമാക്കി.
ഇത്തരം സംഭവങ്ങള്‍ സാംസ്കാരിക വിരുദ്ധമാണ്. വര്‍ഗീയവുമാണ്. മോശം ചിന്തയോടെ നവരാത്രി പന്തലിന് സമീപം നടക്കുന്നവരുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. പുലര്‍ച്ചെ മൂന്നിനും അഞ്ചിനുമിടയില്‍ ഇവിടെ ഗര്‍ബ നൃത്തം ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് ദേവി വിഗ്രഹം തകര്‍ക്കപ്പെട്ടതെന്നും അവര്‍ പറഞ്ഞു. അതേസമയം തെലങ്കാനയില്‍ നവരാത്രി ചടങ്ങുകള്‍ക്ക് ഇന്ന് സമാപനമാകും. കേരളമടക്കം ചിലയിടങ്ങളില്‍ നാളെയാണ് പൂജ ചടങ്ങുകള്‍.
Also Read;ശ്രീരാമനും രാമരാജ്യവും പ്രചോദനം'; ആംആദ്‌മി പാർട്ടി പിന്തുടരുന്നത് രാമരാജ്യത്തിന്‍റെ തത്വങ്ങളെന്നും കെജ്‌രിവാള്‍