കേരളം

kerala

ETV Bharat / bharat

പബ്‌ജി കളിയ്‌ക്കിടെ കൊലപാതകം; 14കാരന്‍ സുഹൃത്തിനെ വെടിവച്ചു കൊന്നു - murder while playing PUBG - MURDER WHILE PLAYING PUBG

സംഭവം ബിഹാറിലെ ബഗുസാരായിയില്‍. അന്വേഷണം ആരംഭിച്ച് പൊലീസ്.

TEENAGER SHOT AND KILLED FRIEND  BIHAR PUBG GAME MURDER  പബ്‌ജി കളിയ്‌ക്കിടെ കൊലപാതകം  ബിഹാര്‍ ബഗുസാരായി
Bihar pubg game murder (Source: ETV Bharat Network)

By ETV Bharat Kerala Team

Published : May 9, 2024, 10:41 PM IST

ബഗുസാരായി :ബിഹാറിലെ ബഗുസാരായിയില്‍ പബ്‌ജി ഗെയിം കളിക്കുന്നതിനിടെ കൊലപാതകം. 14 വയസുകാരന്‍ 12കാരനെ വെടിവച്ച് കൊലപ്പെടുത്തി. ചേരിയബരിയാപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ബാസാഹിയിലെ ഔറയ്യ ഗ്രാമത്തില്‍ ഇന്ന് വൈകിട്ടായിരുന്നു സംഭവം.

ശ്രാവണ്‍ യാദവിന്‍റെ മകന്‍ അര്‍ജുന്‍ കുമാര്‍ ആണ് കൊല്ലപ്പെട്ടത്. ഇതേഗ്രാമത്തിലെ രാജ്‌കുമാര്‍ യാദവ് എന്ന കുട്ടിയാണ് പിസ്റ്റള്‍ ഉപയോഗിച്ച് സുഹൃത്തിനെ കൊലപ്പെടുത്തിയത്. വൈകിട്ടോടെ രാജ്‌കുമാര്‍ അര്‍ജുനെ തന്‍റെ വീട്ടിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ഇരുവരും പബ്‌ജി ഗെയിം കളിക്കുകയായിരുന്നു. ഇതിനിടെയാണ് തന്‍റെ കൈവശം സൂക്ഷിച്ചിരുന്ന പിസ്റ്റള്‍ ഉപയോഗിച്ച് രാജ്‌കുമാര്‍ അര്‍ജുന് നേരെ നിറയൊഴിച്ചത്.

സംഭവ സമയത്ത് രാജ്‌കുമാറിന്‍റെ അമ്മയും വീട്ടിലുണ്ടായിരുന്നു. ഇവരാണ് പരിക്കേറ്റ അര്‍ജുനെ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടികള്‍ കളിച്ചുകൊണ്ടിരുന്നത് താന്‍ അറിഞ്ഞില്ലെന്നും ഇരുവരും തമ്മില്‍ ശത്രുത ഉണ്ടോ എന്നതും അറിയില്ലെന്നും രാജ്‌കുമാറിന്‍റെ അമ്മ പറഞ്ഞു.

സംഭവത്തെ കുറിച്ച് വിവരം ലഭിച്ചയുടന്‍ ചേരിയബരിയാപൂര്‍ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ബഗുസാരായിലേക്ക് അയച്ചു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

Also Read: ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥിയെ കുത്തിക്കൊന്ന കേസ്: ഇന്ത്യൻ വംശജരായ സഹോദരങ്ങൾ അറസ്റ്റിൽ - INDIAN BROTHERS ARREST IN AUSTRALIA

ABOUT THE AUTHOR

...view details