ചെന്നൈ: കലാക്ഷേത്ര നൃത്ത വിദ്യാലയത്തിലെ മുന്‍ അധ്യാപകന്‍ ഷീജിത് കൃഷ്‌ണക്കെതിെര വിചാരണ നടപടികള്‍ ആരംഭിക്കാന്‍ സെയ്‌ദാപേട്ട് കോടതിയോട് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. ജഡ്‌ജി ഇലന്തിരയന്‍ കേസിന്‍റെ അന്തിമ റിപ്പോര്‍ട്ട് ഫയലില്‍ സ്വീകരിച്ചു. ഒരുമാസത്തിനകം വിചാരണ ആരംഭിക്കണമെന്നും നിര്‍ദേശിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കലാക്ഷേത്ര നൃത്ത വിദ്യാലയത്തില്‍ 1995-2001ല്‍ പഠിച്ച വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. വിദ്യാര്‍ഥിനി നിലവില്‍ വിദേശത്താണ്. പ്രൊഫ.ഷീജിത് കൃഷ്‌ണ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരി വ്യക്തമാക്കിയിട്ടുള്ളത്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പരാതിക്കാരി മദ്രാസ് ഹൈക്കോടതിയിലും പരാതി നല്‍കിയിരുന്നു.
ഷീജിത്തിനെതിരെ കേസെടുക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കാന്‍ ആവശ്യപ്പെട്ടായിരുന്നു പരാതി. പരാതി ഇന്നാണ് ജസ്റ്റിസ് ജി കെ ഇലന്തിരയന്‍റെ മുന്നില്‍ പരിഗണനയ്ക്കെത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ പ്രഥമ വിവര റിപ്പോര്‍ട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അന്തിമ റിപ്പോര്‍ട്ട് ചെന്നൈയിലെ സെയ്‌ദപേട്ട് കോടതിക്ക് അയച്ച് കൊടുത്തിട്ടുമുണ്ട്.
1936ലാണ് ചെന്നൈയിലെ തിരുവാണിയൂരില്‍ കലാക്ഷേത്ര നൃത്ത വിദ്യാലയം പ്രവര്‍ത്തനം തുടങ്ങിയത്. മധുരയില്‍ നിന്നുള്ള ഭരതനാട്യം നര്‍ത്തി രുക്‌മിണി ദേവി അരുന്ധേലാണ് കലാക്ഷേത്ര ആരംഭിച്ചത്. ഭരതനാട്യത്തെയും സംഗീതത്തെയും പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ ഫൈന്‍ ആര്‍ട്‌സ് കോളജാണിത്. കേവലം ഒരു വിദ്യാര്‍ഥിയുമായി ആരംഭിച്ച കലാക്ഷേത്രയില്‍ ഇപ്പോള്‍ രാജ്യത്തിന് അകത്തും പുറത്തും നിന്നുമുള്ള നിരവധി പേര്‍ ഇവിടെ താമസിച്ച് കലാപഠനം നടത്തുന്നു. കലാക്ഷേത്ര ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ സാംസ്‌കാരിക മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നാല് പ്രൊഫസര്‍മാരെ തങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ മിന്നല്‍ പ്രതിഷേധം നടത്തിയിരുന്നു. ഈ സംഭവം രാജ്യമെമ്പാടും വന്‍ കോലാഹലം സൃഷ്‌ടിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് വിശദമായി അന്വേഷിച്ച് പ്രൊഫ.ഹരി പത്മനാഭനെ അറസ്റ്റ് ചെയ്യുകയും ജയിലിലടയ്ക്കുകയും ചെയ്‌തു. കഴിഞ്ഞ കൊല്ലം ഇയാള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസില്‍ നടപടികള്‍ പുരോഗമിക്കുകയാണ്.
Also Read: അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; പതിനാറുകാരനുൾപ്പെടെ രണ്ട് പേർ പിടിയിൽ