കൊളംബോ:ഇന്ത്യന്‍ മത്സ്യബന്ധന ബോട്ട് ശ്രീലങ്കൻ നേവി ബോട്ടുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശി മൂഖയ്യ (54) ആണ് അപകടത്തില്‍ മരിച്ചത്. ഒരാളെ കാണാനില്ല. രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.
മൂഖയ്യയെ കൂടാതെ മുനിയാണ്ടി (57), മലൈച്ചാമി (59), രാമചന്ദ്രൻ (64) എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്. ഇന്നലെ (ജൂലൈ 31) കടലിലേക്ക് പുറപ്പെട്ട എൻഡി-ടിഎൻ-10-എംഎം-73 എന്ന നമ്പർ ബോട്ടാണ് മറിഞ്ഞത്. അനധികൃത മൽസ്യബന്ധനത്തില്‍ ഏർപ്പെട്ടെന്ന് ആരോപിച്ച് തമിഴ്‌നാട് മത്സ്യത്തൊഴിലാളികളുടെ ബോട്ട് ശ്രീലങ്കൻ നാവികസേന പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്. കാണാതായ മത്സ്യത്തൊഴിലാളികൾക്കായി കൂടെയുണ്ടായിരുന്നവര്‍ കടലിൽ തെരച്ചിൽ നടത്തി എങ്കിലും കണ്ടെത്താനായില്ല.