2024-25 അധ്യയന വർഷത്തെ ബിഎസ്‌സി നഴ്‌സിങ് കോഴ്‌സിന് സർക്കാർ/സ്വാശ്രയ കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള സ്‌പോട്ട് അലോട്ട്‌മെന്‍റ് നവംബർ 29 ന് നടക്കും. എൽബിഎസ് സെന്‍റർ ജില്ലാ ഫെസിലിറ്റേഷൻ സെന്‍ററുകളിലാണ് അലോട്ട്മെന്‍റ് നടക്കുക. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ എൽബിഎസ് ജില്ലാ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ രാവിലെ 11 മണിയ്ക്കകം നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം.
മുൻ അലോട്ട്‌മെന്‍റുകളിലൂടെ കോളേജുകളിൽ പ്രവേശനം ലഭിച്ചവർ ഈ സ്‌പോട്ട് അലോട്ട്‌മെന്‍റിനുവേണ്ടിയുള്ള നിരാക്ഷേപപത്രം (എൻഒസി) ഹാജരാക്കണം. ഒഴിവുകളുടെ വിശദാംശങ്ങൾ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ അലോട്ട്‌മെന്‍റിനു മുൻപ് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്‍റ് ലഭിക്കുന്നവർ അന്നേ ദിവസം തന്നെ നിർദ്ദിഷ്‌ട ഫീസ് ഒടുക്കി നവംബർ 30 നകം കോളേജുകളിൽ പ്രവേശനം നേടണം. കോളേജ് പ്രവേശനത്തിനുള്ള അവസാന തീയതി നവംബർ 30 ആയതിനാൽ കോളേജ് പ്രവേശനത്തിന് സമയം നീട്ടുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364. എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേ സമയം ബിഎസ്‌സി നഴ്‌സിങ് കോഴ്‌സിന് പ്രവേശനം ലഭിക്കുന്നതിനുള്ള ഇൻഡക്‌സ് മാർക്കിന്‍റെ കട്ട്ഓഫ് കഴിഞ്ഞ വർഷങ്ങളിൽ കൂട്ടിയിരുന്നു. 100 ശതമാനം ഇന്‍ഡക്‌സ് മാര്‍ക്ക് ഉള്ളവര്‍ക്ക് മാത്രമാണ് 2022 മുതല്‍ ഗവൺമെന്‍റ് നഴ്‌സിങ് കോളേജുകളില്‍ പ്രവേശനം ലഭിക്കുന്നത്. എന്നാൽ സ്വാശ്രയ കോളേജുകളിലെ സര്‍ക്കാര്‍ സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഈ വര്‍ഷത്തെ കട്ട്ഓഫ് മാര്‍ക്ക് 98 ശതമാനമാണ്. മാനേജ്‌മെന്‍റ് ക്വാട്ടയിലെ സീറ്റിന് ഇത് 95-96 ശതമാനവുമാണ് വേണ്ടത്.
പന്ത്രണ്ടാംക്ലാസില്‍ ലഭിച്ച മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ കേന്ദ്രീകൃത അലോട്‌മെന്‍റ് വഴിയാണ് പ്രവേശനം. ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലാണ് ഇന്‍ഡക്‌സ് മാര്‍ക്ക് കണക്കാക്കുക. ഇത്തരത്തിലാണ് സര്‍ക്കാര്‍ കോളേജുകളിലേക്കും സ്വാശ്രയ കോളേജുകളിലെ സര്‍ക്കാര്‍ സീറ്റുകളിലേക്കും പ്രവേശനം നടത്തുന്ന എല്‍ബിഎസ് സെന്‍റര്‍ റാങ്കുപട്ടിക തയ്യാറാക്കുന്നത്. അസോസിയേഷന്‍ ഓഫ് ദി മാനേജ്‌മെന്‍റ്‌സ് ഓഫ് ക്രിസ്ത്യന്‍ സെല്‍ഫ് ഫിനാന്‍സിങ് നഴ്‌സിങ് കോളേജ്‌സ് ഓഫ് കേരളയും മാനേജ്‌മെസീറ്റിലേക്ക് ഈ രീതിയിലാണ് ഇന്‍ഡക്‌സ് മാര്‍ക്ക് കണക്കാക്കുന്നത്.
എന്നാൽ മറ്റ് സ്വാശ്രയ കോളേജുകളുടെ കൂട്ടായ്‌മയായ പ്രൈവറ്റ് നഴ്‌സിങ് കോളേജ് മാനേജ്‌മെന്‍റ് അസോസിയേഷന്‍ ഓഫ് കേരള ഇതോടൊപ്പം ഇംഗ്ലീഷിന് ലഭിച്ച മാര്‍ക്കുകൂടി പരിഗണിക്കുന്നുണ്ട്. സഹകരണ സ്വാശ്രയ കോളേജുകളും മറ്റു ചില സ്വകാര്യ സ്വാശ്രയ കോളേജുകളും മാനേജ്‌മെന്‍റ് സീറ്റിലേക്ക് സര്‍ക്കാര്‍ നിര്‍ദേശത്തിന് വിരുദ്ധമായി സ്വന്തംനിലയില്‍ റാങ്കുപട്ടിക തയ്യാറാക്കി നഴ്‌സിങ് പ്രവേശനം നടത്തുന്നുണ്ട്. കോവിഡിനുമുന്‍പ് ഇന്‍ഡക്‌സ് മാര്‍ക്ക് 92 ശതമാനമുള്ളവര്‍ക്കുവരെ എല്‍ബിഎസ് അലോട്‌മെന്‍റ് പ്രകാരം സര്‍ക്കാര്‍ സീറ്റില്‍ പ്രവേശനം ലഭിച്ചിരുന്നു. അത് ഇപ്പോൾ 98-ല്‍ എത്തി. മാനേജ്‌മെന്‍റ് സീറ്റുകളില്‍ ഇത് 85-88 ശതമാനമായിരുന്നത് 95-96 ശതമാനത്തിലെത്തി.
Also Read : എംബിബിഎസ് പ്രവേശനം; വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ച വിദ്യാർഥികള്‍ക്കെതിരെ നടപടി