ETV Bharat / bharat

വാടക ഗർഭധാരണത്തിന് എത്തിച്ച് തടങ്കലിലാക്കി പീഡനം; യുവതി ഒൻപതാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്‌തു - SURROGATE WOMAN DEATH IN HYDERABAD

ഒഡിഷയിൽ നിന്ന് വാടക ഗർഭധാരണത്തിനായി ഹൈദരാബാദില്‍ എത്തിയ യുവതിയെ തടങ്കലിൽ പാർപ്പിച്ച് തുടർച്ചയായി പീഡിപ്പിക്കുകയായിരുന്നു.

WOMAN SEXUALLY ASSAULTED  SURROGACY  SURROGATE WOMAN SUICIDE  SURROGATE WOMAN SEXUALLY ASSAULTED
Representational Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 27, 2024, 7:52 PM IST

ഹൈദരാബാദ്: ലൈംഗികാതിക്രമത്തെ തുടർന്ന് യുവതി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു. വാടക ഗർഭധാരണത്തിനായി എത്തിച്ച യുവതിയാണ് ആത്മഹത്യ ചെയ്‌തത്. ഹൈദരാബാദ് രായദുർഗത്താണ് സംഭവം.

പൊലീസ് പറയുന്നതനുസരിച്ച് വാടക ഗർഭധാരണത്തിനായി ഒഡിഷയിൽ നിന്ന് കഴിഞ്ഞ മാസം 24നാണ് യുവതിയും ഭർത്താവും ഹൈദരാബാദിലെത്തുന്നത്. സന്ദീപ് എന്ന ഇടനിലക്കാരൻ വഴിയാണ് യുവതി നഗരത്തിലെത്തിയത്. രാജേഷ് ബാബു (54) എന്ന മധ്യവയസ്‌കന് വേണ്ടിയാണ് യുവതി വാടക ഗർഭധാരണത്തിനുള്ള കരാറിലേർപ്പെടുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

രായദുർഗത്ത് മൈ ഹോം ഭുജ അപ്പാർട്ട്‌മെൻ്റിലെ ഒൻപതാമത്തെ നിലയിലാണ് രാജേഷ് താമസിക്കുന്നത്. എന്നാൽ തൻ്റെ ഫ്ളാറ്റിലെത്തിയ യുവതിയെ അന്ന് മുതൽ പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. ഭർത്താവിനോട് സംസാരിക്കുന്നതിൽ നിന്ന് യുവതിയെ വിലക്കുകയും തടങ്കലിൽ പാർപ്പിച്ച് തുടർച്ചയായി പീഡിപ്പിക്കുകയും ചെയ്‌തു.

യുവതിയ്‌ക്കൊപ്പം ഹൈദരാബാദിലെത്തിയ ഭർത്താവിന് താമസിക്കുന്നതിനായി അതേ അപ്പാർട്ട്‌മെൻ്റിൽ തന്നെ മറ്റൊരു ഫ്ലാറ്റ് പ്രതി അനുവദിച്ചിരുന്നു. രാജേഷിൻ്റെ തുടർച്ചയായ പീഡനം സഹിക്കവയ്യാതെ യുവതി ഒൻപതാമത്തെ നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. യുവതിയുടെ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രായദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Also Read: വീട് സ്വകാര്യ ധനകാര്യ സ്ഥാപനം പിടിച്ചെടുത്തു; യുവതി ആത്മഹത്യ ചെയ്‌തു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.