ന്യൂഡല്‍ഹി: ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലിയില്‍ വിദ്യാര്‍ഥി സംഘര്‍ഷം. ദീപാവലി ആഘോഷങ്ങള്‍ക്കിടെ വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് സര്‍വകലാശാലയുടെ പ്രവേശന കവാടത്തില്‍ പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ചൊവ്വാഴ്‌ച രാത്രിയാണ് സംഘര്‍ഷമുണ്ടായത്. എന്നാല്‍ ഇതില്‍ പരാതികളൊന്നും കിട്ടിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. രാഷ്‌ട്രീയ കലാമഞ്ചാണ് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. ആര്‍എസ്എസ് പിന്തുണയുള്ള എബിവിപിയുടെ പോഷക സംഘടനയാണിത്. ഇന്ന് വൈകിട്ടും വലിയ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്ന് എബിവിപി അറിയിച്ചു.
ഒരുസംഘം വിദ്യാര്‍ത്ഥികള്‍ ആഘോഷ പരിപാടികള്‍ തടസപ്പെടുത്താന്‍ ശ്രമിച്ചതോടെയാണ് സ്ഥലത്ത് സംഘര്‍ഷമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. സര്‍വകലാശാല സുരക്ഷ ഉദ്യോഗസ്ഥരുടെ ഇടപെടലോടെ കുട്ടികള്‍ പിരിഞ്ഞ് പോകുകയും സംഘര്‍ഷത്തിന് അയവുണ്ടാകുകയും ചെയ്‌തു.
അതേസമയം വിദ്യാര്‍ത്ഥികള്‍ വര്‍ഗീയ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് വിവരം കിട്ടിയതിനെ തുടര്‍ന്ന് സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയില്‍ സര്‍വകലാശാലക്ക് ചുറ്റും പൊലീസിനെ വിന്യസിക്കുകയായിരുന്നു. ക്യാംപസിന് ചുറ്റും ശക്തമായ നിരീക്ഷണം വേണമെന്ന ആവശ്യപ്പെട്ടതായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.
സംഘര്‍ഷം ഉണ്ടായെങ്കിലും ഇന്ന് വൈകിട്ട് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള പരിപാടിയുമായി മുന്നോട്ട് പോകുമന്ന് എബിവിപി വ്യക്തമാക്കി. തങ്ങള്‍ക്ക് അനുമതി ഉണ്ടെന്നും എബിവിപി നാഷണല്‍ മീഡിയ കണ്‍വീനര്‍ അശുതോഷ് സിങ് പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആഘോഷങ്ങള്‍ നടത്താവുന്നതാണ്. ക്യാംപസില്‍ ഇഫ്‌താര്‍ വിരുന്ന് സംഘടിപ്പിക്കാമെങ്കില്‍ ദീപാവലിയും ആഘോഷിക്കാം.
മുസ്ലീം വിദ്യാര്‍ഥികളടക്കം ഞങ്ങളോടൊപ്പം ആഘോഷങ്ങളില്‍ പങ്കെടുക്കാറുണ്ട്. എന്നാല്‍ ഒരു സംഘം വിപ്ലവകാരികളാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്നും അവര്‍ ആരോപിക്കുന്നു. സംഘര്‍ഷം തടയാന്‍ സര്‍വകലാശാല യാതൊരു നടപടിയും കൈക്കൊള്ളുന്നില്ലെന്നും അവര്‍ ആരോപിക്കുന്നു. സംഭവത്തില്‍ പരാതി നല്‍കുമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
Also Read:ഇത് കോഴിക്കോടുകാർക്ക് മാത്രം; ഉന്നതി വിഷൻ പ്ലസ് പദ്ധതിയിലേക്ക് പട്ടികജാതി വിഭാഗം വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു