ഹൈദരാബാദ്:തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തർക്ക് ശബരിമലയിലേക്കുള്ള യാത്ര സുഗമമാക്കുന്നതിന് ദക്ഷിണ മധ്യ റെയിൽവേ മടക്ക സർവീസുകൾ ഉൾപ്പെടെ 18 സ്പെഷ്യല്‍ ട്രെയിന്‍ സർവീസുകള്‍ പ്രഖ്യാപിച്ചു. തെലങ്കാനയിലെയും ആന്ധ്രാപ്രദേശിലെയും പ്രധാന സ്ഥലങ്ങളെ കേരളത്തിലെ കൊല്ലം സ്‌റ്റേഷനുമായി ബന്ധിപ്പിക്കുന്ന ട്രെയിനുകൾ തീർഥാടന സീസണിൽ സര്‍വീസ് ആരംഭിക്കും.
ശബരിമലയിലേക്ക് യാത്ര ചെയ്യുന്ന ഭക്തർക്ക്, പ്രത്യേകിച്ച് തിരക്കേറിയ തീർഥാടന കാലയളവിൽ സുഗമമായ യാത്ര സൗകര്യമൊരുക്കുക എന്നതാണ് പ്രത്യേക സർവീസുകളുടെ പ്രധാന ലക്ഷ്യം. സൗകര്യം ലഭ്യമാക്കാൻ നേരത്തെ തന്നെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രത്യേക ട്രെയിനുകളുടെ സമയക്രമം
മൗലാലിയിൽ നിന്ന് കൊല്ലത്തേക്ക്: ഡിസംബർ 6,13,20,27 തീയതികളിൽ ട്രെയിനുകൾ സര്‍വീസ് നടത്തും.
കൊല്ലം മുതൽ മൗലാലി (റിട്ടേൺ): ഡിസംബർ 8,15,22,29 തീയതികളിൽ പുറപ്പെടും.
തമച്ചിലിപട്ടണം മുതൽ കൊല്ലം വരെ: ഡിസംബർ 2,9,16,23,30 തീയതികളിൽ സര്‍വീസ് നടത്തും.
കൊല്ലം-മച്ചിലിപട്ടണം (റിട്ടേൺ): ഡിസംബർ 4,11,18,25, ജനുവരി 1 തീയതികളിലായി സര്‍വീസ് നടത്തും.
റൂട്ട് വിശദാംശങ്ങൾ
തെലങ്കാന ചെർളപ്പള്ളി, ഭുവനഗിരി, ജനഗാമ, കാസിപേട്ട്, വാറങ്കൽ, മെഹബൂബാബാദ്, ദോർണക്കൽ, ഖമ്മം എന്നീ സ്‌റ്റേഷനുകളിലൂടെയാണ് പ്രത്യേക ട്രെയിനുകൾ കടന്നുപോവുക.
നിലവിലുള്ള ശബരിമലസ്പെഷ്യല്‍ സർവീസുകള്‍
നേരത്തെ പ്രഖ്യാപിച്ച ശബരിമല സ്‌പെഷ്യല്‍ ട്രെയിനുകള്‍ കോട്ടയം പാതയില്‍ ഓടിത്തുടങ്ങി. തെലങ്കാന കാച്ചിഗുഡയില്‍ നിന്നുള്ള ട്രെയിനും ബെംഗളൂരു ബയപ്പനഹള്ളിയില്‍നിന്ന് തിരുവനന്തപുരം നോര്‍ത്തിലേക്കും സര്‍വീസ് ആരംഭിച്ചു. ചെന്നൈ സെന്‍ട്രല്‍-കൊല്ലം, ചെന്നൈ സെന്‍ട്രല്‍ വീക്ക്‌ലി സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകളും 19 ന് സര്‍വീസ് ആരംഭിച്ചിട്ടുണ്ട്.
07134 കോട്ടയം-കാച്ചിഗുഡ:15, 22, 29. രാത്രി 10.30 (വെള്ളി) രാത്രി 11.40 (ശനി)
07135 ഹൈദരാബാദ്-കോട്ടയം:19, 26. ഉച്ചയ്ക്ക് 12.00 (ചൊവ്വ) വൈകീട്ട് 4.10 (ബുധന്‍)
07136 കോട്ടയം ഹൈദരബാദ്: 20, 27. വൈകീട്ട് 6.10 (ബുധന്‍) രാത്രി 11.45 (വ്യാഴം)
07137 ഹൈദരാബാദ്-കോട്ടയം: 15, 22, 29. ഉച്ചയ്ക്ക് 12.05 (വെള്ളി), വൈകീട്ട് 6.45 (ശനി)
07138 കോട്ടയം-സെക്കന്തരാബാദ്: 16, 23, 30. രാത്രി 9.45 (ശനി) വെളുപ്പിന് 12.50 (തിങ്കള്‍)
07139 നന്ദേഡ്-കൊല്ലം:16, രാവിലെ 8.20 (ശനി) രാത്രി 10.30 (ഞായര്‍)
07140 കൊല്ലം-സെക്കന്തരാബാദ്:18, പുലര്‍ച്ചെ 2.30 (തിങ്കള്‍) ഉച്ചയ്ക്ക് 12.00 (ചൊവ്വ).
07141 മൗലാലി (ഹൈദരാബാദ്)-കൊല്ലം: 23, 30. ഉച്ചയ്ക്ക് 2.45 (ശനി) രാത്രി 10.30 (ഞായര്‍)
07142 കൊല്ലം-മൗലാലി: 25, ഡിസംബര്‍ രണ്ട് പുലര്‍ച്ചെ 2.30 (തിങ്കള്‍) ഉച്ചയ്ക്ക് 1.00 (ചൊവ്വ).
സ്പെഷ്യല്‍ സർവീസുകളുടെ വിശദാംശങ്ങള്‍
തെലങ്കാനയിൽ നിന്നുള്ള സർവീസുകള്‍
ബയപ്പനഹള്ളി ടെര്‍മിനല്‍-തിരുവനന്തപുരം നോര്‍ത്ത് പ്രതിവാര സ്‌പെഷ്യല്‍ (06084, ബുധനാഴ്‌ചകളില്‍ മാത്രം) നവംബര്‍ 20, 27, ഡിസംബര്‍ 4, 11, 18, 25, ജനുവരി 1, 8, 15, 22, 29 ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12.45-ന് ബയപ്പനഹള്ളിയില്‍നിന്ന് പുറപ്പെട്ട് രാവിലെ 6.45-ന് കൊച്ചുവേളിയിലെത്തും.
കൊച്ചുവേളി-ബയപ്പനഹള്ളി സ്‌പെഷ്യല്‍ (06083, ചൊവ്വാഴ്‌ചകളില്‍ മാത്രം) നവംബര്‍ 19, 26, ഡിസംബര്‍ 3, 10, 17, 24, 31, ജനുവരി 7, 14, 21, 28 ദിവസങ്ങളില്‍ വൈകിട്ട് 6.05 ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 10.55 ന് ബയപ്പനഹള്ളിയിലെത്തും.
തെലങ്കാന കാച്ചിഗുഡയില്‍നിന്നുള്ള ട്രെയിന്‍ 07131 കാച്ചിഗുഡ-കോട്ടയം. 17, 24. ഉച്ചയ്ക്ക് 12.30 (ഞായര്‍) വൈകീട്ട് 6.30 (തിങ്കള്‍). 07132 കോട്ടയം-കാച്ചിഗുഡ. 18, 25. രാത്രി 10.50 (തിങ്കള്‍) പുലര്‍ച്ചെ 1.00 (ബുധന്‍) 07133 കാച്ചിഗുഡ-കോട്ടയം. 21, 28. വൈകിട്ട് 3.40 (വ്യാഴം) വൈകീട്ട് 6.50 (വെള്ളി).
സ്‌റ്റോപ്പുകള്‍: കെ.ആര്‍.പുരം, ബംഗാരപ്പേട്ട്, സേലം, ഈറോഡ്, തിരുപ്പൂര്‍, പോത്തന്നൂര്‍, പാലക്കാട്, തൃശ്ശൂര്‍, ആലുവ, എറണാകുളം ടൗണ്‍, ഏറ്റുമാനൂര്‍, കോട്ടയം ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം.
കർണാടകയിൽ നിന്നുള്ള സർവീസുകള്‍
ഹുബ്ബള്ളി-കോട്ടയം പ്രതിവാര സ്‌പെഷ്യല്‍ (07371, ചൊവ്വാഴ്‌ചകളില്‍ മാത്രം) നവംബര്‍ 19, 26, ഡിസംബര്‍ 3, 10, 17, 24, 31, ജനുവരി ഏഴ്, 14 ദിവസങ്ങളില്‍ വൈകീട്ട് 3.15-ന് ഹുബ്ബള്ളിയില്‍നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12-ന് കോട്ടയത്തെത്തും. കോട്ടയം-ഹുബ്ബള്ളി സ്‌പെഷ്യല്‍ (07372, ബുധനാഴ്‌ചകളില്‍ മാത്രം) നവംബര്‍ 20, 27, ഡിസംബര്‍ നാല്, 11, 18, 25, ജനുവരി ഒന്ന്, എട്ട്, 15 ദിവസങ്ങളില്‍ വൈകിട്ട് മൂന്നിന് കോട്ടയത്തുനിന്ന് പുറപ്പെട്ട് പിറ്റേ ദിവസം ഉച്ചയ്ക്ക് 12.50-ന് ഹുബ്ബള്ളിയിലെത്തും.
സ്‌റ്റോപ്പുകള്‍:ഹാവേരി, റാണെബെന്നൂര്‍, ഹരിഹര്‍, ദാവണഗരെ, ബിരൂര്‍, അര്‍സിക്കരെ, തുമകുരു, ചിക്കബാനവാര, ബയപ്പനഹള്ളി ടെര്‍മിനല്‍, കെ.ആര്‍.പുരം, ബംഗാരപ്പേട സേലം, ഈറോഡ്, തിരുപ്പൂര്‍, പോത്തന്നൂര്‍, പാലക്കാട്, തൃശ്ശൂര്‍, ആലുവ, എറണാകുളം ടൗണ്‍, ഏറ്റുമാനൂര്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
തമിഴ്‌നാട്ടിൽ നിന്നുള്ളസർവീസുകള്‍
നവംബര്‍ 19, 26, ഡിസംബര്‍ 3, 10, 17, 24, 31, ജനുവരി 7, 14 തീയതികളില്‍ രാത്രി 11.20-ന് ചെന്നൈയില്‍നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 2.30-ന് കൊല്ലത്തെത്തും. തിരിച്ച് 20, 27, ഡിസംബര്‍ 4, 11, 18, 25, ജനുവരി 1, 8, 15 തീയതികളില്‍ വൈകീട്ട് 4.30-ന് കൊല്ലത്തുനിന്ന് പുറപ്പെടും.
നവംബര്‍ 23, 30 ഡിസംബര്‍ 7, 14, 21, 28, ജനുവരി നാല്, 11, 18 തീയതികളില്‍ ചെന്നൈയില്‍ നിന്ന് രാത്രി 11.20-ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 2.30-ന് കൊല്ലത്തെത്തും. തിരികെ നവംബര്‍ 24, ഡിസംബര്‍ 1, 8, 15, 22, 29, ജനുവരി 5, 12, 19 തീയതികളില്‍ കൊല്ലത്തു നിന്ന് വൈകിട്ട് 5.50-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11.35-ന് ചെന്നൈയിലെത്തും.
നവംബര്‍ 25, ഡിസംബര്‍ 2, 9, 16, 23, 30, ജനുവരി 6, 13 തീയതികളില്‍ ചെന്നൈയില്‍ നിന്ന് വൈകീട്ട് 3.10-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.20-ന് കൊല്ലത്തെത്തും. തിരികെ നവംബര്‍ 19, 26, ഡിസംബര്‍ 3, 10, 17, 24, 31 ജനുവരി 7, 14 തീയതികളില്‍ കൊല്ലത്തു നിന്ന് രാവിലെ 10.45-ന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 3 3.30-ന് ചെന്നൈയിലെത്തും.
എ.സി.ഗരീബ്രഥ് നവംബര്‍ 20, 27, ഡിസംബര്‍ 4, 11, 18, 25, ജനുവരി 1, 8, 15 തീയതികളില്‍ ചെന്നൈയില്‍ നിന്ന് വൈകിട്ട് 3.10-ന് പുറപ്പെട്ട് രാവിലെ 6.20-ന് കൊല്ലത്തെത്തും. തിരികെ നവംബര്‍ 21, 28, ഡിസംബര്‍ 5, 12, 19, 26 ജനുവരി 2, 9, 16 തീയതികളില്‍ കൊല്ലത്തു നിന്ന് രാവിലെ 10.45-ന് പുറപ്പെട്ട് പിറ്റേ ദിവസം പുലര്‍ച്ചെ 3.30-ന് ചെന്നൈയിലെത്തും.
സ്‌റ്റോപ്പുകള്‍:പെരമ്പൂര്‍, തിരുവള്ളൂര്‍, ആര്‍ക്കോണം, കാട്‌പാടി, ജോലാര്‍പേട്ട്, സേലം, ഈറോഡ്, തിരുപ്പൂര്‍, പോത്തന്നൂര്‍, പാലക്കാട്, ആലുവ, എറണാകുളം ടൗണ്‍, ഏറ്റുമാനൂര്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ട്.
Read More: ശാസ്‌താവിന്‍റെ വിശിഷ്‌ട ക്ഷേത്രങ്ങളിൽ അഞ്ചാമത്തേതായ എരുമേലിയെപ്പറ്റി അറിയേണ്ടതെല്ലാം || ശരണപാത പരമ്പര, ഭാഗം-7