മുംബൈ:താനടക്കം മൂന്ന് തലമുറകള്‍ക്ക് മഹാരാഷ്‌ട്രയില്‍ കാര്‍ഷിക വൈദ്യുതി ബില്‍ അടക്കേണ്ടി വന്നിട്ടില്ലെന്ന് കേന്ദ്ര മന്ത്രിയും ശിവസേന നേതാവുമായ പ്രതാപ് റാവു ജാദവ്. ഏകനാഥ് ഷിന്‍ഡെ സര്‍ക്കാരിന്‍റെ സുപ്രധാന പദ്ധതികളിലൊന്നായ കാര്‍ഷിക ബില്‍ എഴുതിത്തള്ളല്‍ പദ്ധതിയെക്കുറിച്ച് സംസാരിക്കവെയാണ് കേന്ദ്രമന്ത്രിയുടെ പരാമര്‍ശം.
'ഞാനൊരു കര്‍ഷകനാണ്. മൂന്ന് തലമുറകളായി ഞങ്ങള്‍ക്ക് കാര്‍ഷിക വൈദ്യുത ബില്ല് അടക്കേണ്ടി വന്നിട്ടില്ല. തന്‍റെ മുത്തച്‌ഛന്‍റെ പമ്പുകള്‍ ഇപ്പോഴും ഇവിടെയുണ്ട്. വിതരണ പാനൽ (ഡിപി) കത്തിപ്പോയാല്‍ പുതിയത് സ്ഥാപിക്കാൻ ബന്ധപ്പെട്ട എഞ്ചിനീയർക്ക് 1,000 രൂപ മുതല്‍ 2,000 രൂപ വരെ മാത്രമാണ് നൽകേണ്ടി വരുന്നത്.'- കേന്ദ്ര ആയുഷ്, ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയ സഹമന്ത്രിയായ പ്രതാപ് റാവു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും