പൂനെ:എന്‍സിപി അജിത് പവാര്‍ വിഭാഗത്തെ പരാജയപ്പെടുത്താൻ ആഹ്വാനം ചെയ്‌ത് എൻസിപി (എസ്‌പി) നേതാവ് ശരദ് പവാർ. തന്നെയും തന്‍റെ പാര്‍ട്ടിയെയും പിന്നിൽ നിന്ന് കുത്തിയ എല്ലാവരെയും പരാജയപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. സോലാപൂർ ജില്ലയിലെ മാധയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു ശരദ് പവാർ.
'1980 ലെ തെരഞ്ഞെടുപ്പിൽ നമ്മുടെ പാർട്ടിയിൽ നിന്ന് 58 പേർ വിജയിക്കുകയും ഞാന്‍ പ്രതിപക്ഷ നേതാവാകുകയും ചെയ്‌തു. വിദേശത്തേക്ക് പോയ ഞാൻ തിരിച്ചെത്തിയപ്പോഴാണ് അന്നത്തെ മുഖ്യമന്ത്രി എ ആർ അന്തുളായി സാഹിബ് എന്തോ മായം കാട്ടിയതെന്നും 58 എംഎൽഎമാരിൽ 52 പേരും പക്ഷം മാറിയെന്നും മനസിലായത്. അന്ന് എനിക്ക് പ്രതിപക്ഷ നേതാവ് സ്ഥാനം നഷ്‌ടപ്പെട്ടു. അന്ന് ഞാൻ ഒന്നും ചെയ്‌തില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അടുത്ത മൂന്ന് വര്‍ഷം ഞാന്‍ മഹാരാഷ്‌ട്രയിലെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് കഠിനാധ്വാനം ചെയ്‌തു. അടുത്ത തെരഞ്ഞെടുപ്പിൽ കൂറുമാറിയ 52 എംഎൽഎമാർക്കെതിരെ ഞാന്‍ യുവ സ്ഥാനാർഥികളെ മത്സരിപ്പിച്ചു. മാഹാരാഷ്‌ട്രയിലെ ജനങ്ങളെ ഓര്‍ത്ത് എനിക്ക് അഭിമാനമുണ്ട്. എന്നെ ഉപേക്ഷിച്ച 52 പേരും അന്ന് പരാജയപ്പെട്ടു.'- ശരദ് പവാര്‍ പറഞ്ഞു.