കേരളം

kerala

ETV Bharat / bharat

'എട്ട് ഇന്ത്യക്കാരെ ഖത്തര്‍ മോചിപ്പിച്ചത് ഷാരൂഖ് ഖാന്‍റെ ഇടപെടലിൽ'; വാർത്ത തള്ളി ഷാരൂഖാന്‍റെ ടീം

എട്ട് ഇന്ത്യക്കാരെ ഖത്തര്‍ മോചിപ്പിച്ചത് ഷാരൂഖ് ഖാന്‍റെ ഇടപെടലിലെന്ന്‌ സുബ്രഹ്മണ്യന്‍ സ്വാമി പ്രധാനമന്ത്രിയുടെ പോസ്റ്റിന് താഴെ കമന്‍റായി കുറിച്ചിരുന്നു. ഇതിന് വിശദീകരണവുമായി ഷാരൂഖ് ഖാന്‍റെ ടീം രംഗത്തെത്തി.

subramanian swamy  qatar release navy veterans  Shah Rukh Khan  ഷാരൂഖ് ഖാൻ സുബ്രഹ്മണ്യൻ സ്വാമി  ഖത്തർ ഇന്ത്യൻ നാവികർ
Shah Rukh Khan

By ETV Bharat Kerala Team

Published : Feb 13, 2024, 6:13 PM IST

Updated : Feb 13, 2024, 8:06 PM IST

ധശിക്ഷയിൽ നിന്ന് ഇളവ് ലഭിച്ച എട്ട് മുൻ ഇന്ത്യൻ നാവികരെ മോചിപ്പിക്കാൻ ഇടപെട്ടുവെന്ന വാർത്തകൾ തള്ളി ബോളിവുഡ് താരം ഷാരുഖ് ഖാൻ (Shah Rukh Khan). മുൻ ഇന്ത്യൻ നാവികരെ ഖത്തർ ജയിലിൽ നിന്ന് മോചിപ്പിക്കാൻ ഷാരൂഖ് ഖാൻ സഹായിച്ചുവെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞിരുന്നു. ഇത് തള്ളി ഷാരൂഖ് ഖാന്‍റെ ടീം ഔദ്യോഗിക പ്രസ്‌താവന ഇറക്കുകയായിരുന്നു.

ഷാരൂഖ് ഖാന്‍റെ ടീമിന്‍റെ പ്രസ്‌താവന

പ്രധാനമന്ത്രി ഖത്തറും യുഎഇയും സന്ദര്‍ശിക്കുന്നത് അറിയിച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെയായിരുന്നു ഷാരൂഖ് ഖാൻ വിഷയത്തിൽ ഇടപെട്ടുവെന്ന തരത്തിൽ സുബ്രഹ്മണ്യൻ സ്വാമി കമന്‍റ് ചെയ്‌തത്. ഖത്തര്‍ ഷെയ്ഖുമാരില്‍ സ്വാധീനം ചെലുത്തുന്നതില്‍ വിദേശകാര്യ മന്ത്രാലയവും ദേശീയ സുരക്ഷ ഏജന്‍സിയും പരാജയപ്പെട്ടപ്പോള്‍, വിലയേറിയ ഒത്തുതീര്‍പ്പിലൂടെ നമ്മുടെ നാവികരെ മോചിപ്പിക്കാന്‍ ഇടപെട്ട ബോളിവുഡ് താരം ഷാറൂഖ് ഖാനെയും മോദി ഖത്തര്‍ സന്ദര്‍ശനത്തില്‍ കൂടെക്കൂട്ടണം എന്നായിരുന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ കമന്‍റ്.

സുബ്രഹ്മണ്യൻ സ്വാമിയുടെ കമന്‍റ്

എന്നാൽ, മുൻ ബിജെപി നേതാവിൻ്റെ അവകാശവാദങ്ങൾ നിഷേധിച്ച് ഷാരൂഖ് ഖാൻ്റെ ടീം പ്രസ്‌താവനയിറക്കി. ഖത്തറിൽ നിന്നുള്ള ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരെ വിട്ടയച്ചതിൽ ഷാരൂഖ് ഖാൻ്റെ പങ്കിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണ്. ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥരും ഷാരൂഖ് ഖാൻ്റെ പങ്കാളിത്തം നിഷേധിക്കുന്നുവെന്നാണ് പ്രസ്‌താവന. ഷാരൂഖ് ഖാൻ്റെ മാനേജർ പൂജ ദദ്‌ലാനി ഇൻസ്റ്റാഗ്രാമിൽ ഈ പ്രസ്‌താവന പങ്കുവച്ചു.

കൂടാതെ നയതന്ത്രവും രാഷ്ട്രതന്ത്രവും ഉൾപ്പെടുന്ന എല്ലാ കാര്യങ്ങളും നമ്മുടെ കഴിവുള്ള നേതാക്കൾ ഏറ്റവും നന്നായി നടപ്പിലാക്കുന്നു. മറ്റ് പല ഇന്ത്യക്കാരെയും പോലെ ഷാരൂഖ് ഖാനും നാവിക ഉദ്യോഗസ്ഥർ സുരക്ഷിതരാണെന്നതിൽ സന്തോഷമുണ്ടെന്നും അവർക്ക് എല്ലാ ആശംസകളും നേരുന്നുവെന്നും പ്രസ്‌താവനയിൽ പറയുന്നു.

2022 ഓഗസ്റ്റിൽ അന്തർവാഹിനിയിൽ ചാരവൃത്തി നടത്തിയെന്നാരോപിച്ചാണ് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങൾ ഗൾഫ് രാജ്യത്ത് തടവിലാക്കപ്പെട്ടത്. തുടർന്ന് വധശിക്ഷ വിധിച്ചെങ്കിലും പിന്നീട് അത് ജയിൽ ശിക്ഷയായി ഇളവ് ചെയ്‌തു. ഈ കഴിഞ്ഞ ദിവസമാണ് ഖത്തറിലെ ജയിലിൽ തടവിലായിരുന്ന മലയാളിയടക്കം എട്ട് മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥരെയും മോചിപ്പിച്ചത്.

Last Updated : Feb 13, 2024, 8:06 PM IST

ABOUT THE AUTHOR

...view details