ETV Bharat / automobile-and-gadgets

iQOO 13ന് എതിരാളിയാകുമോ വൺപ്ലസ് 13? ആരാണ് കേമൻ ? - ONEPLUS 13 VS IQOO 13

വൺപ്ലസിന്‍റെ ഏറ്റവും പുതിയ സ്‌മാർട്ട്‌ഫോണായ വൺപ്ലസ് 13 അടുത്തിടെ പുറത്തിറങ്ങിയ iQOO 13ന് എതിരാളിയാകുമോ? രണ്ട് മോഡലുകളുടെയും ഡിസൈൻ, വില, ബാറ്ററി, ചാർജിങ്, ക്യാമറ തുടങ്ങിയ സവിശേഷതകൾ പരിശോധിക്കാം.

ONEPLUS 13 IQOO 13 COMPARISON  ONEPLUS 13 PRICE  IQOO 13 PRICE  വൺപ്ലസ് 13
OnePlus 13 vs iQoo 13: Comparing prices and specifications (Credit: OnePlus, iQOO)
author img

By ETV Bharat Tech Team

Published : Jan 8, 2025, 6:31 PM IST

ഹൈദരാബാദ്: ചൈനീസ് സ്‌മാർട്ട്‌ഫോൺ നിർമ്മാതാക്കളായ വൺപ്ലസ് തങ്ങളുടെ ഏറ്റവും പുതിയ സ്‌മാർട്ട്‌ഫോണുകളായ വൺപ്ലസ് 13, വൺപ്ലസ് 13 ആർ എന്നിവ ഇന്നലെ (നവംബർ 7) പുറത്തിറക്കിയിരിക്കുകയാണ്. 69,999 രൂപ പ്രാരംഭവിലയുള്ള വൺപ്ലസ് 13 ക്വാൽകോമിന്‍റെ സ്‌നാപ്‌ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റുമായാണ് വരുന്നത്. 42,999 രൂപ പ്രാരംഭവിലയുള്ള വൺപ്ലസ് 13 ആർ സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റിലാണ് പ്രവർത്തിക്കുക.

വൺപ്ലസിന്‍റെ ഫ്ലാഗ്‌ഷിപ്പ് മോഡലായ വൺപ്ലസ് 13 വിപണിയിൽ മത്സരിക്കുക സ്‌നാപ്‌ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റിൽ തന്നെ പ്രവർത്തിക്കുന്ന iQOO 13 സ്‌മാർട്ട്‌ഫോണിനോടായിരിക്കും. 2024 ഡിസംബർ 3നാണ് iQOO 13 അവതരിപ്പിച്ചത്. രണ്ട് സ്‌മാർട്ട്‌ഫോണുകളുടെയും വില, സവിശേഷതകൾ, ഡിസൈൻ എന്നിവയെ താരതമ്യം ചെയ്യാം.

വൺപ്ലസ് 13 vs iQOO 13 വില:
മൂന്ന് സ്റ്റോറേജ് ഓപ്‌ഷനുകളിലാണ് വൺപ്ലസ് 13 ലഭ്യമാവുക. വൺപ്ലസ് 13 മോഡലിന്‍റെ 12GB+256GB വേരിയന്‍റിന് 69,999 രൂപയും, 16GB+512GB വേരിയന്‍റിന് 76,999 രൂപയും, 24GB RAM + 1TB വേരിയന്‍റിന് 89,999 രൂപയുമാണ് വില. അതേസമയം iQOO 13 സ്‌മാർട്ട്‌ഫോൺ രണ്ട് സ്റ്റോറേജ് ഓപ്‌ഷനിലാണ് ലഭ്യമാവുക. iQOO 13ന്‍റെ 12GB + 256GB വേരിയന്‍റിന് 54,999 രൂപയും 16GB + 512GB വേരിയന്‍റിന് 59,999 രൂപയുമാണ്. വിലകൾ താരതമ്യം ചെയ്യുമ്പോൾ iQOO 13 മോഡലിനാണ് വില കുറവ്.

വൺപ്ലസ് 13 vs iQOO 13 ഡിസൈൻ:
വൺപ്ലസ് 13 പുതിയതും കൂടുതൽ സ്ലിമ്മുമായ ഡിസൈനിലാണ് വരുന്നത്. വൺപ്ലസ് 12ൽ കർവ്‌ഡ് ഡിസ്‌പ്ലേ ആയിരുന്നെങ്കിലും, വൺപ്ലസ് 13 മോഡലിൽ ഫ്ലാറ്റ് ഡിസ്‌പ്ലേയും ഫ്ലാറ്റ് വശങ്ങളുമാണ് നൽകിയത്. മൂന്ന് സെൻസറുകൾക്കൊപ്പം വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂളാണ് ഫോണിന്‍റെ പിന്നിൽ സജ്ജീകരിച്ചിരിക്കുന്നത്. ക്യാമറ മൊഡ്യൂളിന് ചുറ്റും സിൽവർ കളർ ആക്‌സൻ്റും നൽകിയിട്ടുണ്ട്. മിഡ്‌നൈറ്റ് ഓഷ്യൻ, ബ്ലാക്ക് എക്ലിപ്‌സ്, ആർട്ടിക് ഡോൺ എന്നിങ്ങനെ മൂന്ന് കളർ ഓപ്‌ഷനിലാണ് വൺപ്ലസ് 13 പുറത്തിറക്കിയത്. മിഡ്‌നൈറ്റ് ഓഷ്യൻ കളറിലുള്ള ഫോണിന്‍റെ പിൻഭാഗത്ത് വീഗൻ ലെതർ ഫിനിഷാണ് നൽകിയിരിക്കുന്നത്. ബ്ലാക്ക് എക്ലിപ്‌സ്, ആർട്ടിക് ഡോൺ നിറത്തിലുള്ള ഫോണിന് പിൻവശത്ത് ഗ്ലാസ് ഡിസൈനാണ് നൽകിയിരിക്കുന്നത്. ഇവ രണ്ടും വൺപ്ലസ് 13 ഫോണുകൾക്ക് പ്രീമിയം ടച്ച് നൽകുന്നു.

അതേസമയം iQOO 13 ഡിസൈനിൽ മുൻമോഡലുകളിൽ നിന്നും ചെറിയ മാറ്റവുമായാണ് വരുന്നത്. ഫോണിന്‍റെ പിൻവശത്ത് ക്യാമറ മൊഡ്യൂളിന് കസ്റ്റമൈസ് ചെയ്യാവുന്ന എനർജി ഹാലോ എൽഇഡിയും നൽകിയിട്ടുണ്ട്. ആറ് ഡൈനാമിക് ഇഫക്റ്റുകളിലും 12 കളർ കോമ്പിനേഷനുകളിലും ലഭിക്കുന്ന ഗ്ലാസ് ഡിസൈനാണ് പിൻവശത്ത് നൽകിയിരിക്കുന്നത്. ഇത് ഫോണിന് പ്രീമിയം ലുക്ക് നൽകുന്നു.

വൺപ്ലസ് 13 vs iQOO 13 ഡിസ്‌പ്ലേ:
3168 x 1440 പിക്‌സൽ റെസല്യൂഷനുള്ള 6.82 ഇഞ്ച് എൽടിപിഒ ഒഎൽഇഡി സ്‌ക്രീനും എച്ച്‌ഡിആർ10 പ്ലസ് സപ്പോർട്ടും 4,500 nits പീക്ക് തെളിച്ചം ഉൾപ്പെടെയുള്ള സമാനമായ ഡിസ്‌പ്ലേ ഫീച്ചറുകളാണ് രണ്ട് ഫോണുകളിലും ലഭ്യമാകുക. എന്നാൽ വൺപ്ലസ് 13 ഫോൺ 120 ഹെഡ്‌സ് റിഫ്രഷ് റേറ്റ് പിന്തുണയ്‌ക്കുമ്പോൾ iQOO 13 ഫോൺ 144Hz ഹെഡ്‌സ് റിഫ്രഷ് റേറ്റാണ് പിന്തുണയ്‌ക്കുക.

വൺപ്ലസ് 13 vs iQOO 13 പ്രോസസർ:
രണ്ട് ഫ്ലാഗ്ഷിപ്പ് ഫോണുകളിലും ക്വാൽകോമിൻ്റെ ഏറ്റവും പുതിയ 3nm സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റാണ് നൽകിയിരിക്കുന്നത്. അതിനാൽ തന്നെ രണ്ട് ഫോണുകളും മികച്ച പ്രകടനം കാഴ്‌ച വെക്കുമെന്നതിൽ സംശയമില്ല. ആൻഡ്രോയിഡ് 15 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഇരു ഫോണുകളും പ്രവർത്തിക്കുക.

വൺപ്ലസ് 13 vs iQOO 13 ക്യാമറ:
ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് രണ്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത്. 50MP LYT-808 പ്രൈമറി ക്യാമറയും 50MP ടെലിഫോട്ടോ ലെൻസും 50MP അൾട്രാവൈഡ് ലെൻസും 32എംപി സെൽഫി ക്യാമറയും ആണ് വൺപ്ലസ് 13ൽ നൽകിയിരിക്കുന്നത്. അതേസമയം iQOO 13ൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള 50MP ടെലിഫോട്ടോ ലെൻസ്, 50MP അൾട്രാവൈഡ് ആംഗിൾ സെൻസർ എന്നിവയുള്ള 50MP പ്രൈമറി സെൻസറും 32എംപി സെൽഫി ക്യാമറയുമാണ് നൽകിയിരിക്കുന്നത്.

വൺപ്ലസ് 13 vs iQOO 13 ബാറ്ററി:

6,000എംഎഎച്ച് ബാറ്ററിയിലാണ് രണ്ട് ഫോണുകളും ലഭ്യമാവുക. വൺപ്ലസ് 13ൽ 100W വയർഡ് ചാർജിങും 50W വയർലെസ് ചാർജിങും പിന്തുണയ്ക്കും. അതേസമയം iQOO 13ൽ 120W ഫാസ്റ്റ് വയർഡ് ചാർജിങാണ് പിന്തുണയ്‌ക്കുക.

Also Read:

  1. ഒറ്റ ചാർജിൽ രണ്ട് ദിവസം വരെ ബാറ്ററി ലൈഫ്‌: വൺപ്ലസ് 13 സീരീസ് അവതരിപ്പിച്ചു: വിൽപ്പന ജനുവരി 10 മുതൽ
  2. സാംസങ് ഗാലക്‌സി എസ്‌ 25 സീരീസ് വരുന്നു: ലോഞ്ച് ജനുവരി 22ന്; പ്രതീക്ഷിക്കാവുന്ന ഫീച്ചറുകളും പ്രീ-ബുക്കിങ് ആനുകൂല്യങ്ങളും
  3. സിരി ഉപയോക്താക്കളുടെ സ്വകാര്യത ലംഘിച്ചോ? ഒത്തുതീർപ്പിനായി 814 കോടി നൽകാൻ ആപ്പിൾ തയ്യാറായതിന് പിന്നിൽ? വിശദാംശങ്ങൾ
  4. റെഡ്‌മി നോട്ട് 14 സീരീസിന്‍റെ ആഗോള ലോഞ്ച് ജനുവരി 10ന്: ഒപ്പം പുതിയ സ്‌മാർട്ട്‌വാച്ചും ഇയർബഡും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.