എറണാകുളം: ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെയ്ക്ക് ഹൈക്കോടതിയുടെ അറസ്റ്റ് വാറണ്ട്. ഈ മാസം 20ന് അറസ്റ്റ് ചെയ്‌ത് ഹാജരാക്കാന്‍ പൊലീസിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിർദേശം നൽകി.
ഭിന്നശേഷിക്കാരനായ ഡോക്‌ടര്‍ക്ക് സ്ഥാനക്കയറ്റം നല്‍കണമെന്ന ഹൈക്കോടതി വിധിയില്‍ ഉത്തരവിറക്കാത്തതിൽ ഇന്ന് നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാജൻ ഖോബ്രഗഡെ ഹാജരായിരുന്നില്ല. ഇതിനെ തുടർന്നാണ് അറസ്റ്റ് ചെയ്‌ത് ഹാജരാക്കാൻ നിർദേശം നൽകിയത്.
ആരോഗ്യ വകുപ്പിലെ ഡോ. ബി ഉണ്ണികൃഷ്‌ണന്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് നടപടി. 2023ല്‍ ആണ് ഡോ. ഉണ്ണികൃഷ്‌ണന് സ്ഥാനക്കയറ്റം നല്‍കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ സ്പെഷ്യൽ ലീവ് പെറ്റീഷനും പുനഃപരിശോധനാ ഹര്‍ജിയും സുപ്രീം കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് തീരുമാനമെടുത്ത് പുതിയ ഉത്തരവിറക്കാൻ കഴിഞ്ഞ സെപ്‌തംബറില്‍ ഹൈക്കോടതി ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയത്.
അതിനിടെ, ഡോ. ബി ഉണ്ണികൃഷ്‌ണന് അനുകൂല തീരുമാനമെടുക്കണമെന്ന ഉത്തരവ് ആരോഗ്യ വകുപ്പ് സ്വീകരിച്ചില്ല. തുടര്‍ന്നാണ് ഇന്ന് ഹാജരാകാൻ ആരോഗ്യ വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്.
Also Read: പെരിയ ഇരട്ടക്കൊലപാതക കേസ്; മുന്‍ എം എൽ എ അടക്കം നാലു പേരുടെ ശിക്ഷ സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി