ETV Bharat / state

ശബരിമലയിലേക്ക് ഒഴുകിയെത്തിയത് ഭക്തലക്ഷങ്ങള്‍; ഇതുവരെ 40,90000 പേര്‍ ദർശനം നടത്തിയതായി എഡിഎം - MANDALA MAKARAVILAKKU SEASON

കൂടുതൽ ഭക്തർ എത്തിയാലും അവർക്ക് സുഗമമായ ദർശനം ഒരുക്കുന്നതിനുള്ള സാഹചര്യമാണ് ശബരിമലയിൽ സജ്ജമാക്കിയിട്ടുള്ളതെന്ന് എഡിഎം.

മണ്ഡല മകരവിളക്ക്  AYYAPPA DEVOTEES  അയ്യപ്പ ഭക്തർ  എഡിഎം അരുൺ എസ് നായർ
Mandala Makaravilakku (ETV Bharat)
author img

By ETV Bharat Kerala Team

Published : 18 hours ago

പത്തനംതിട്ട: ഈ വർഷത്തെ മണ്ഡല മകരവിളക്ക് സീസണിൽ ഇതുവരെ ഏകദേശം 40,90000 (നാൽപ്പത് ലക്ഷത്തി തൊണ്ണൂറായിരം) അയ്യപ്പ ഭക്തർ ശബരിമല സന്ദർശിച്ചതായി ശബരിമല എഡിഎം അരുൺ എസ്. നായർ അറിയിച്ചു. പ്രതിദിനം 90,000ന് മുകളിൽ അയ്യപ്പഭക്തർ എത്തിയിട്ടുണ്ട്.

അതിൽ പല ദിവസങ്ങളിലെയും കണക്ക് ഒരു ലക്ഷത്തിന് മുകളിലാണ്. മകരവിളക്ക് മഹോത്സവത്തിന് ആറ് ദിവസം മാത്രമാണ് ഇനിയുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ ഭക്തജനത്തിരക്കുണ്ടായി. കൂടുതൽ ഭക്തർ എത്തിയാലും അവർക്ക് സുഗമമായ ദർശനം ഒരുക്കുന്നതിനുള്ള സാഹചര്യമാണ് ശബരിമലയിൽ സജ്ജമാക്കിയിട്ടുള്ളതെന്നും എഡിഎം പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പൊലീസ് ഉൾപ്പെടെയുള്ള എല്ലാ വകുപ്പുകളും ആത്മാർത്ഥമായി പ്രവര്‍ത്തിച്ചു. ഹൈക്കോടതിയുടെ നിർദേശപ്രകാരം മകരവിളക്ക് മഹോത്സവ ദിവസവും അതിന് മുൻപുള്ള രണ്ട് ദിവസങ്ങളിലും വെർച്ച്വൽ ക്യൂവിൻ്റെയും സ്പോട് ബുക്കിങ്ങിൻ്റെയും എണ്ണത്തിൽ നിയന്ത്രണം വരുത്തും.

ഭക്തജന തിരക്ക് നിയന്ത്രിച്ച് സുരക്ഷിതമായ ദർശനം സാധ്യമാക്കുകയാണ് ലക്ഷ്യം. ഹൈക്കോടതി നിർദേശ പ്രകാരമായിരിക്കും മകരവിളക്ക് സമയത്തെ സന്ദർശനത്തിനുള്ള ക്രമീകരണങ്ങളെന്നും എഡിഎം അറിയിച്ചു.

Read More: മകരവിളക്ക് മഹോത്സവം; തീർത്ഥാടകരുടെ സത്രത്തിൽ നിന്നുള്ള പ്രവേശന സമയത്തിന് മാറ്റം - MAKARAVILAKKU MAHOTHSAVAM

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.