ETV Bharat / education-and-career

കിരീടം നേടിയ തൃശൂർ ജില്ലയ്ക്ക് ആസിഫ് അലി ചിത്രത്തിന്‍റെ ടിക്കറ്റ് ഫ്രീ -വീഡിയോ - ASIF ALI OFFERS MOVIE TICKETS

ആസിഫ് അലിയുടെ ഫ്രീ ടിക്കറ്റ് വാഗ്‌ദാനത്തിന് സദസ്സിൽ നിറഞ്ഞ കൈയ്യടി

SCHOOL KALOLSAVAM 2025  REKHACHITHRAM MOVIE  ASIF ALI  ASIF ALI KALOLSAVAM
Asif Ali (KITE VICTERS)
author img

By ETV Bharat Kerala Team

Published : 18 hours ago

തിരുവനന്തപുരം: 63 -ാമത് സംസ്ഥാന കലോത്സവ വേദിയുടെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി എത്തിച്ചേർന്നത് നടൻ ടോവിനോ തോമസും നടൻ ആസിഫ് അലിയുമായിരുന്നു. കലോത്സവത്തിൽ വിജയികളായ തൃശൂർ ജില്ലയ്ക്ക് ആസിഫ് അലി അഭിനന്ദനങ്ങൾ അറിയിച്ചു. ഒപ്പം മികച്ച ഒരു സൗജന്യ സിനിമ ടിക്കറ്റ് വാഗ്‌ദാനവും.

കലോത്സവ സമാപന ചടങ്ങിൽ സംസാരിക്കുന്ന ആസിഫ് അലി (KITE VICTERS)

ആസിഫ് അലി പ്രധാന വേഷത്തിലെത്തുന്ന 'രേഖാചിത്രം' എന്ന കുറ്റാന്വേഷണ സിനിമ നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കുകയാണ്. കലോത്സവത്തിൽ ചാമ്പ്യന്മാരായ തൃശൂർ ജില്ലയിലെ വിജയികളായ കലോത്സവ താരങ്ങൾക്ക് സിനിമയുടെ ടിക്കറ്റ് സൗജന്യമായി നൽകുമെന്നാണ് ആസിഫ് അലിയുടെ വാഗ്‌ദാനം.

ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് കാവ്യ ഫിലിംസും ആൻ മെഗാ മീഡിയയും ചേർന്നാണ്. 'കിഷ്‌കിന്ധകാണ്ഡം' എന്ന ചിത്രത്തിന്‍റെ മികച്ച വിജയത്തിന് ശേഷം ആസിഫ് അലിയുടെതായി പുറത്തിറങ്ങാൻ ഇരിക്കുന്ന രേഖാചിത്രത്തിന് മികച്ച പ്രതീക്ഷയാണ് ഉള്ളത്. ആസിഫ് അലിയുടെ ഫ്രീ ടിക്കറ്റ് വാഗ്‌ദാനത്തിന് സദസ്സിൽ നിറഞ്ഞ കൈയ്യടി ലഭിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.