കേരളം

kerala

ETV Bharat / bharat

ലൈംഗീക തൊഴിലാളികളുടെ മക്കൾ നേരിടുന്നത് കടുത്ത വിവേചനം; ഐക്യരാഷ്ട്രസഭയെ സമീപിക്കാൻ നീക്കം

തങ്ങളുടെ കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ സഹായം തേടാനൊരുങ്ങി ലൈംഗീക തൊഴിലാളികൾ. ഇതുമായി ബന്ധപ്പെട്ട് നടന്ന പഠന റിപ്പോർട്ട് ഐക്യരാഷ്ട്ര സഭയ്ക്ക് കൈമാറാനാണ് നീക്കം.

Sex Workers  ലൈംഗീക തൊഴിലാളികൾ  Children Of Sex Workers  ഐക്യരാഷ്ട്ര സഭ  United Nations
Sex Workers To Knock On UN Doors For Their Kids Rights

By ETV Bharat Kerala Team

Published : Feb 26, 2024, 10:33 PM IST

കൊൽക്കത്ത: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കയ്യൊഴിഞ്ഞതോടെ തങ്ങളുടെ കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ സഹായം തേടാനൊരുങ്ങി പശ്ചിമ ബംഗാളിലെ ലൈംഗീക തൊഴിലാളികൾ. ഇവരുടെ കുട്ടികൾക്ക് അടിസ്ഥാനപരമായ വിദ്യാഭ്യാസത്തിനും ആരോഗ്യ സംരക്ഷണത്തിനുമുള്ള അവകാശം നിഷേധിക്കപ്പെടുന്നതായി അടുത്തിടെ നടന്ന പഠനത്തിൽ വെളിപ്പെട്ടിരുന്നു. ഈ പഠന റിപ്പോർട്ട് ഐക്യരാഷ്ട്ര സഭയ്ക്ക് കൈമാറാനാണ് നീക്കം (Sex Workers To Knock On UN Doors).

മാർച്ച് രണ്ടാംവാരം സോനാഗച്ചിയിലെ ദർജിപാറ പാർക്കിൽ നടക്കുന്ന യുവജനോത്സവത്തിൽ റിപ്പോര്‍ട്ടിന്‍റെ കരട് പുറത്തിറക്കും. ലൈംഗികത്തൊഴിലാളികളുടെ കുട്ടികളുടെ സംഘടനയായ 'അമ്ര പദടിക്' ആകും റിപ്പോർട്ട് അവതരിപ്പിക്കുക. സംസ്ഥാന വനിതാ സംരക്ഷണ ശിശു കുടുംബക്ഷേമ മന്ത്രി ശശി പഞ്ച, റാഷ്‌ബെഹാരി എംഎൽഎ ദേബാശിഷ് കുമാർ തുടങ്ങിയ നിരവധി ജനപ്രതിനിധികൾ യുവജനോത്സവത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നോർത്ത് ബംഗാൾ, കൊൽക്കത്ത, സൗത്ത് 24 പർഗാനാസ്, നോർത്ത് 24 പർഗാനാസ്, ഹൗറ, അസൻസോൾ, ദുർഗാപൂർ തുടങ്ങി 56 മേഖലകളിൽ നിന്നുള്ള 300 ഓളം ബാലലൈംഗിക തൊഴിലാളികൾ കഴിഞ്ഞ നാല് വർഷമായി നിരീക്ഷണത്തിലാണ്.

"റെഡ് ലൈറ്റ് ഏരിയയിലെ ലൈംഗിക തൊഴിലാളികളുടെ കുട്ടികളുടെ അവകാശങ്ങൾ, പ്രത്യേകിച്ച് ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനുമുള്ള അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു. അവരുടെ അമ്മമാർ ചെറിയ വീട്ടിലാണ് താമസിക്കുന്നത്. അവിടെ അവർ അവരുടെ ബിസിനസ്സും ചെയ്യുന്നു. സ്വാഭാവികമായും, ആ സമയത്ത് കൊച്ചുകുട്ടികൾ പുറത്തായിരിക്കും." പ്രോഗ്രാം കോർഡിനേറ്റർ മൗഷുമി ചൗധരി ഡാം പറഞ്ഞു.

പുറത്തായിരിക്കുമ്പോൾ അവർ കടുത്ത മാനസിക ആഘാതം അനുഭവിക്കുന്നു, പലതരം പീഡനങ്ങൾക്ക് വിധേയരാകുന്നു. അവർക്ക് പഠന മേഖലയിൽ പ്രശ്‌നങ്ങളുണ്ട്. അവർ സ്‌കൂളിൽ വിവേചനം അനുഭവിക്കുന്നതായും മൗഷുമി ചൗധരി പറഞ്ഞു. വിവേചനങ്ങളും പീഡനവും മൂലം അവർ തങ്ങളുടെ വ്യക്തിത്വം മറയ്ക്കാൻ നിർബന്ധിതരാകുന്നു. പലപ്പോഴും അവർ സ്‌കൂളിലേക്കും കളിസ്ഥലത്തേക്കും പോകാൻ ആഗ്രഹിക്കുന്നില്ല. പൊതുവേ, ലൈംഗികത്തൊഴിലാളികളുടെ കുട്ടികൾക്ക് സാധാരണ വീടുകളിലെ കുട്ടികൾക്ക് ലഭിക്കുന്ന മിക്ക അവസരങ്ങളും നഷ്‌ടപ്പെടുന്നതായും മൗഷുമി ചൂണ്ടിക്കാട്ടി.

Also Read: 'ലൈംഗീക വൈകൃതം വിവാഹ മോചനത്തിനുള്ള കാരണമായി കണക്കാക്കാം'; ഹൈക്കോടതി

ഇത് കുട്ടികളുടെ മാത്രം പ്രശ്‌നമല്ലെന്ന് ദർബാർ വിമൻസ് കോർഡിനേഷൻ സൊസൈറ്റി അഡ്വക്കസി ഓഫീസർ മഹാശ്വേത മുഖർജി പറഞ്ഞു. ലൈംഗികത്തൊഴിലാളികളായ അമ്മമാരും വിവിധ പ്രശ്‌നങ്ങൾ നേരിടുന്നു. ഭരണകൂടത്തെയോ സർക്കാരിനെയോ ഇത് പലതവണ അറിയിച്ചിട്ടുണ്ട്. എങ്കിലും ഒരു പരിഹാരവുമില്ല. പ്രശ്നങ്ങളിൽ ഐക്യരാഷ്ട്രസഭയുടെ ഇടപെടലിനായി കാത്തിരിക്കുകയാണെന്നും മഹാശ്വേത മുഖർജി കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details