ന്യൂഡല്‍ഹി:സുപ്രീം കോടതിയുടെ 2023 ഒക്‌ടോബറിലെ ഉത്തരവിനെതിരെ പുനപരിശോധന ഹര്‍ജിയില്‍ ആശ്ചര്യം പ്രകടിപ്പിച്ച് കോടതി. ഹര്‍ജി തുറന്ന കോടതിയില്‍ പരിഗണിക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. സ്വവര്‍ഗവിവാഹം നിയമവിധേയമാക്കണമെന്ന ആവശ്യം തള്ളിയ കോടതി വിധിയിലാണ് പുനപരിശോധന ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ഇത് സംബന്ധിച്ച് സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികള്‍ നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉള്‍പ്പെട്ട ബെഞ്ച് പുനപ്പരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകരായ എ എം സിംഗ്വിയും എന്‍ കെ കൗളും ആവശ്യപ്പെട്ടു. പൊതുതാത്പര്യാര്‍ത്ഥം ഇത്തരത്തില്‍ വിചാരണ നടത്തണമെന്നാണ് അഭിഭാഷകരുടെ ആവശ്യം.
എന്നാല്‍ ആവശ്യം അത്ഭുതകരമാണെന്നും പുനപ്പരിശോധനയില്‍ വാദം നടത്തുന്നുണ്ടോയെന്നും കോടതി പരാതിക്കാരുടെ അഭിഭാഷകരോട് ആരാഞ്ഞു. കോടതിയോട് തങ്ങള്‍ ഇക്കാര്യം അഭ്യര്‍ഥിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ചിനോട് അഭിഭാഷകര്‍ ബോധിപ്പിച്ചു. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കാനാകില്ലെന്ന കോടതിയുടെ ഉത്തരവിലാണ് പുനപ്പരിശോധന ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.
പുനപ്പരിശോധന ഹര്‍ജികള്‍ സാധാരണയായി ഭരണഘടന ബെഞ്ചാണ് പരിഗണിക്കുക. ഇത് തുറന്ന കോടതിയില്‍ പരിഗണിക്കണമോ എന്ന് നിശ്ചയിക്കുന്നത് ജഡ്‌ജിമാരാണ്.