കേരളം

kerala

ETV Bharat / bharat

വിവാഹ വാഗ്‌ദാനം നൽകി ശാരീരിക ബന്ധം, ശേഷം പിന്മാറി; യുവാവിനെതിരെ ബലാത്സംഗത്തിന് കേസ് - POLICE TOOK CASE FOR RAPE CASE - POLICE TOOK CASE FOR RAPE CASE

വിവാഹം വാഗ്‌ദാനം നൽകി ശാരീരിക ബന്ധത്തിലേർപ്പെടുകയും പിന്നീട് വിവാഹത്തിൽ നിന്നും പിന്മാറുകയുമായിരുന്നു.

RAPE CASE IN MAHARASHTRA  വിവാഹം വാഗ്‌ദാനം നൽകി പീഡനം  RAPE CASE  യുവതിയെ ബലാത്സംഗം ചെയ്‌തു
Representative Image (ETV Bharat)

By PTI

Published : Jul 24, 2024, 7:52 AM IST

മുംബൈ :മഹാരാഷ്ട്രയിൽ രത്‌നഗിരി ജില്ലയിൽ വിവാഹം വാഗ്‌ദാനം നൽകി യുവതിയെ ബലാത്സംഗം ചെയ്‌തതിന് 36 കാരനെതിരെ കേസെടുത്ത് പൊലീസ്. യുവതിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും പ്രതിയെ വിവാഹം കഴിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്‌ത രണ്ട് സ്ത്രീകൾക്കെതിരെയും കേസെടുത്തതായി പൊലീസ് പറഞ്ഞു. വിവാഹ വാഗ്‌ദാനം നൽകി ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി 25കാരി ചിപ്ലൂൺ പൊലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

പരാതിക്കാരി പറയുന്നതനുസരിച്ച്, 2022 ൽ യുവതിയുടെ പിതാവ് വരനെ അന്വേഷിച്ചുകൊണ്ടിരുന്ന സമയത്താണ് പിതാവിൻ്റെ സുഹൃത്ത് മുഖേന പ്രതിയായ ആദിത്യ പരബാനെ പരിചയപ്പെടുന്നത്. ബ്രസീലിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന യുവതി 2023 ഓഗസ്റ്റിൽ പരബുമായി വിവാഹം കഴിക്കുന്നതിനായി നാട്ടിലെത്തിയിരുന്നു.

എന്നാൽ വിവാഹത്തെക്കുറിച്ച് സംസാരിച്ചപ്പോൾ പല കാരണങ്ങൾ പറഞ്ഞ് പരബ് ഒഴിഞ്ഞുമാറി. എന്നാൽ യുവതിയുമായി പ്രതി ജൂലൈ 5 ന് ശാരീരിക ബന്ധത്തിലേർപ്പെടുകയും അടുത്ത ദിവസം ഇരുവരും റിസോർട്ടിൽ താമസിക്കുകയും ചെയ്‌തിരുന്നു. മുംബൈയിൽ തിരിച്ചെത്തിയ ശേഷം പരബ് യുവതിയെ ഒഴിവാക്കുകയും പല കാരണങ്ങൾ പറഞ്ഞ് വിവാഹം മാറ്റിവയ്ക്കാനും ശ്രമിച്ചു. താൻ വഞ്ചിക്കപ്പെട്ടുവെന്ന് മനസിലാക്കിയ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.

Also Read:വിവാഹ വാഗ്‌ദാനം നല്‍കി കബളിപ്പിച്ചു, കർണാടക ബിജെപി എംപിയുടെ മകനെതിരെ യുവതിയുടെ പരാതി; വഞ്ചനാക്കുറ്റത്തിന് കേസ്

ABOUT THE AUTHOR

...view details