കീര്‍ത്തി സുരേഷിന്‍റെ വിവാഹമായിരുന്നു അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നത്. ഹൈന്ദവ ആചാരപ്രകാരവും ക്രിസ്‌ത്യന്‍ രീതിയിലുമായിരുന്നു വിവാഹം. ബിസിനസുകാരനായ ആന്‍റണി തട്ടിലാണ് കീര്‍ത്തിയെ വിവാഹം ചെയ്‌തത്. കേരളം ആസഥാനമായുള്ള ആസ്പെറോസ് വിന്‍ഡോസ് സൊല്യൂഷന്‍ ബിസിനസിന്‍റെ ഉടമയാണ് ആന്‍റണി. ഗോവയില്‍ വച്ച് നടന്ന ചടങ്ങില്‍ നടന്‍ വിജയ്, തൃഷ, നാനി, കല്യാണി പ്രിയദര്‍ശന്‍ നിരവധി പേര്‍ പങ്കെടുത്തിരുന്നു
ഇപ്പോഴിതാ മകളെ കുറിച്ച് വിവാഹത്തിലെ പ്രിയപ്പെട്ട ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് മേനക പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ആന്‍റണിയും കീര്‍ത്തിയും മുത്തശ്ശിയും നില്‍ക്കുന്ന ചിത്രമാണ് മേനക പങ്കുവച്ചിട്ടുള്ളത്.
മേനകയുടെ കുറിപ്പ്
"എന്‍റെ മകള്‍ വിവാഹിതയായി. അവളുടെ ജീവിതത്തിലെ സ്‌നേഹം അവള്‍ കണ്ടെത്തിയതില്‍ ഞാന്‍ സന്തോഷവതിയാണ്. പ്രിയ ആന്‍റണിക്കും കീര്‍ത്തിക്കും സന്തോഷകരമായ ദാമ്പത്യ ജീവിതം ആശംസിക്കുന്നു".
15 വര്‍ഷത്തെ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഡിസംബര്‍ 12 നാണ് കീര്‍ത്തിയും ആന്‍റണിയും തമ്മില്‍ വിവാഹിതരായത്. പഠനകാലത്താണ് കീര്‍ത്തിയുടെ പ്രണയം ആരംഭിക്കുന്നത്.
വിവാഹത്തിന്‍റെ ചിത്രങ്ങളൊക്കെ താരം തന്നെ തന്‍റെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. മഡിസര്‍ ശൈലിയില്‍ കാഞ്ചീപുരം പട്ടണിഞ്ഞ് തമിഴ് ബ്രാഹ്മണ വധുവായി അച്ഛന്‍ സുരേഷ് കുമാറിന്‍റെ മടിലിരുത്തിയാണ് കീര്‍ത്തിയെ ആന്‍റണി താലി ചാര്‍ത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഗ്ലാമര്‍ ലോകത്ത് എത്തിനിന്നപ്പോഴും ഈ പ്രണയം രഹസ്യമായി തന്നെ താരം വച്ചത് ആരാധകര്‍ക്ക് പോലും അത്ഭുതമായിരുന്നു. പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം കീര്‍ത്തിയോട് പലതവണ ചോദച്ചെങ്കിലും അന്നൊന്നും കൃത്യമായ ഉത്തരം കീര്‍ത്തി നല്‍കിയിരുന്നില്ല. എന്നാല്‍ കീര്‍ത്തിയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എത്തിയപ്പോള്‍ അച്ഛന്‍ സുരേഷ് കുമാര്‍ തന്നെ ഇത് സ്ഥിരികരിച്ചു.
ക്രിസ്‌ത്യന്‍ ആചാര പ്രകാരവും വിവാഹം നടത്തപ്പെട്ടു. അച്ഛന്‍റെ കൈ പിടിച്ചാണ് കീര്‍ത്തി വിവാഹ വേദിയിലേക്ക് എത്തിയത്. മകളുടെ വലിയ സന്തോഷത്തില്‍ മാതാപിതാക്കളായ മേനകയും സുരേഷ് കുമാറും കീര്‍ത്തിക്കൊപ്പം തന്നെ നിന്നു.
80 കളില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന നടിയാണ് കീര്‍ത്തിയുടെ അമ്മ മേനക, നിര്‍മാത് സുരേഷ് കുമാറുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്ന് മേനക ബൈ പറഞ്ഞു.
Also Read:തൂവെള്ള ഗൗണില്‍ ക്രിസ്‌ത്യന്‍ വധുവായി കീര്‍ത്തി സുരേഷ്, ആന്‍റണിയെ ചുംബിച്ച് താരം- ചിത്രങ്ങള്‍