ഹൈദരാബാദ്: ടാറ്റ മോട്ടോർസിന്‍റെ സബ് കോംപാക്‌റ്റ് എസ്‌യുവി സെഗ്‌മെന്‍റിലെ ജനപ്രിയ മോഡലാണ് ടാറ്റ നെക്‌സോൺ. പെട്രോൾ, ഡീസൽ, ഇലക്‌ട്രിക്, സിഎൻജി ഇങ്ങനെ ഇന്ധന വേരിയന്‍റുകളുള്ള ഈ സബ് കോംപാക്‌റ്റ് എസ്‌യുവിയുടെ സ്‌പെഷ്യൽ എഡിഷൻ പുറത്തിറക്കിക്കൊണ്ട് കമ്പനി ഇടയ്‌ക്കിടക്ക് എത്താറുണ്ട്. ഇത്തവണ ടാറ്റ നെക്‌സോണിൻ്റെ സിഎൻജി ഡാർക്ക് എഡിഷനുമായാണ് ടാറ്റ മോട്ടോർസ് എത്തിയിരിക്കുന്നത്. 12.70 ലക്ഷം മുതൽ 14.70 ലക്ഷം വരെ (എക്‌സ് ഷോറൂം) ആയിരിക്കും കാറിന്‍റെ വില.
മൂന്ന് വേരിയന്‍റുകളായാണ് ടാറ്റ നെക്‌സോണിൻ്റെ സിഎൻജി ഡാർക്ക് എഡിഷൻ പുറത്തിറക്കിയിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പൂർണമായും കറുപ്പിൽ വാർത്തെടുത്ത ഡിസൈനാണ് ഇതിന്‍റേതെന്ന് പറയാം. കാറിന്‍റെ എക്‌സ്‌റ്റീരിയർ മുതൽ അലോയ് വീലുകൾ വരെ പൂർണമായും കറുപ്പ് നിറത്തിലാണ് ചെയ്‌തിരിക്കുന്നത്. ഓൾ-ബ്ലാക്ക് എക്‌സ്‌റ്റീരിയർ ഫിനിഷിന് പുറമെ, ഓൾ ബ്ലാക്ക്-ഔട്ട് ഇൻ്റീരിയർ തീമും നൽകിയിട്ടുണ്ട്.
ക്രിയേറ്റീവ് പ്ലസ് എസ്, ക്രിയേറ്റീവ് പ്ലസ് പിഎസ്, ഫിയർലെസ് പ്ലസ് പിഎസ് എന്നിവയാണ് ടാറ്റ നെക്‌സോണിൻ്റെ പുതുതായി ഇറക്കിയ സിഎൻജി ഡാർക്ക് എഡിഷന്‍റെ മൂന്ന് വേരിയന്‍റുകൾ. ഡാർക്ക് എഡിഷന്‍റെ ക്രിയേറ്റീവ് പ്ലസ് എസ്, ക്രിയേറ്റീവ് പ്ലസ് പിഎസ് വേരിയന്‍റുകൾക്ക് നിലവിലുള്ള സ്‌റ്റാൻഡേർഡ് ട്രിമ്മിനെക്കാൾ 40,000 രൂപ വില കൂടും. അതേസമയം ടാറ്റ നെക്‌സോൺ ഡാർക്ക് എഡിഷന്‍റെ ഫിയർലെസ് പ്ലസ് പിഎസ് വേരിയന്‍റിന് അതിന്‍റെ സ്‌റ്റാൻഡേർഡ് വേരിയന്‍റിനേക്കാൾ 20,000 രൂപ ആയിരിക്കും കൂടുതൽ.
ഇന്‍റീരിയറിലും എക്‌സ്‌റ്റീരിയറിലുമായി ചെറിയ സൗന്ദര്യവർദ്ധക മാറ്റങ്ങളൊക്കെ വരുത്തിയിട്ടുണ്ടെങ്കിലും ടാറ്റ നെക്‌സോണിന്‍റെ സിഎൻജി പതിപ്പ് സ്‌റ്റാൻഡേർഡ് മോഡലുകൾക്ക് സമാനമാണ്. ഡാർക്ക് എഡിഷനിൽ മെക്കാനിക്കലായും മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 1.2 ലിറ്റർ ത്രീ-സിലിണ്ടർ ടർബോചാർജ്‌ഡ് എഞ്ചിനാണ് നൽകിയിരിക്കുന്നത്. സിഎൻജി ഇന്ധനത്തിൽ പ്രവർത്തിക്കുമ്പോൾ 99 ബിഎച്ച്പി പവറും 170 എൻഎം പരമാവധി ടോർക്കും ഉത്‌പാദിപ്പിക്കാൻ ഈ എഞ്ചിനാകും. ടാറ്റയുടെ മറ്റ് സിഎൻജി മോഡലുകളായ ടാറ്റ ടിയാഗോ, ടിഗോർ തുടങ്ങിയ മോഡലുകളിൽ നിന്ന് വ്യത്യസ്‌തമായി ടാറ്റ നെക്‌സോണിൻ്റെ സിഎൻജി ഡാർക്ക് എഡിഷനിൽ എഎംടി ഗിയർബോക്‌സ് ഓപ്ഷനായി നൽകിയിട്ടുണ്ട്. നെക്‌സോൺ ഐസിഎൻജിക്ക് 6 സ്‌പീഡ് മാനുവൽ ഗിയർബോക്‌സ് മാത്രമേ ലഭ്യമാകൂ.
Also Read:
- ഇന്ത്യൻ കുടുംബങ്ങളുടെ മനസറിഞ്ഞ് ബജാജ്: കൂടുതൽ നീളമുള്ള സിംഗിൾ സീറ്റുമായി പുതിയ പൾസർ എൻ 160; അതും കുറഞ്ഞ വിലയിൽ
- വാങ്ങുന്നെങ്കിൽ പെട്ടന്നായിക്കോളൂ.. ഫെബ്രുവരി മുതൽ ഈ മോഡലുകൾക്ക് വില കൂട്ടുമെന്ന് മാരുതി സുസൂക്കി; വർധനവ് 32,500 രൂപ വരെ
- വേഗതയിൽ കേമൻ, കൂടുതൽ കരുത്തുറ്റ എഞ്ചിനുമായി ഔഡി ആർഎസ് ക്യു 8 ഫെയ്‌സ്‌ലിഫ്‌റ്റ് പതിപ്പ് വരുന്നു: ലോഞ്ച് ഫെബ്രുവരി 17ന്
- ജനമനസുകളിൽ ഇടംനേടിയ സ്‌കൂട്ടർ: നിരവധി മാറ്റങ്ങളുമായി പുതിയ ഹോണ്ട ആക്‌ടിവ 110; വില 80,950 രൂപ
- ആക്‌ടിവയെ വെല്ലാൻ പുതിയ സുസുക്കി ആക്‌സസ് 125: വില 81,700 രൂപ