ജയ്‌പൂർ: രാഹുൽ ഗാന്ധി പൂർണ പരാജയമായി മാറിയെന്ന് തുറന്നടിച്ച് മുൻ ഗുസ്‌തി താരം ദലിപ് സിങ് റാണ. നിരവധി തവണ പരാജയപ്പെട്ടതിനാൽ അദ്ദേഹത്തിന് എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും 'ദി ഗ്രേറ്റ് ഖാലി' എന്നറിയപ്പെടുന്ന ദലിപ് സിങ് പറഞ്ഞു. എഎൻഐക്ക് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
രാഹുൽ പൂർണ പരാജയമായി മാറിയപ്പോൾ കോൺഗ്രസ് മല്ലികാർജുൻ ഖാർഗെയെ പാർട്ടി അധ്യക്ഷനായി നിയമിച്ചു. രാഹുൽ പരാജയം സമ്മതിച്ചതോടെ ഖാർഗെയെ പാർട്ടി അധ്യക്ഷൻ സ്ഥാനം ഏൽപ്പിക്കുകയുമായിരുന്നെന്ന് റാണ പറഞ്ഞു. ജയ്‌സൽമീറിലെ ബാർമറിൽ നിന്നുള്ള സിറ്റിങ് എംപിയും ബിജെപി സ്ഥാനാർഥിയുമായ കൈലാഷ് ചൗധരിക്കായി വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ചു. ചൗധരി ഭരണം നിലനിർത്തുമെന്നും കേന്ദ്ര- സംസ്ഥാന തലങ്ങളിൽ ബിജെപി സർക്കാർ രൂപീകരിക്കുമ്പോൾ വികസനം ഉണ്ടാകുമെന്നും, വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.