ETV Bharat / state

മകര ജ്യോതി ദര്‍ശിച്ച് സായൂജ്യമടയാന്‍ ഭക്‌തര്‍; സന്നിധാനത്തെ ഓരോ ചടങ്ങുകളും വിശദമായി അറിയാം... - SABARIMALA MAKARAVILAKKU

മകര ജ്യോതിയോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ ശബരിമലയില്‍ പൂര്‍ത്തിയായി.

MAKARAVILAKKU 2025  SABARIMALA PILGRIMAGE  മകര ജ്യോതി വിശദാംശങ്ങള്‍  ശബരിമല മകരവിളക്ക്
Representative Image (Etv Bharat)
author img

By ETV Bharat Kerala Team

Published : Jan 13, 2025, 7:24 PM IST

പത്തനംതിട്ട: മകരജ്യോതിയുടെ ധന്യനിമിഷങ്ങള്‍ ഏറ്റുവാങ്ങി സായൂജ്യമടയാന്‍ വിശ്വാസികള്‍. നാളെ പൊന്നമ്പലമേട്ടില്‍ മകര ജ്യോതി തെളിയുമ്പോള്‍ ഭക്തരുടെ ഉള്ളിലും ആത്മീയ സംതൃപ്‌തിയുടെ ആയിരം തിരികള്‍ തെളിഞ്ഞിട്ടുണ്ടാകും. നാളെ (ജനുവരി 14) വൈകുന്നേരത്തോടെയാണ് തിരുവാഭരണങ്ങൾ അയ്യന് ചാർത്തി ദീപാരാധന നടക്കുക. ഈ സമയം ആകാശത്ത് മകര നക്ഷത്രവും പൊന്നമ്പലമേട്ടിൽ മകര ജ്യോതിയും തെളിയും.

മകര വിളക്ക് ദിവസം സന്നിധാനത്തെ ചടങ്ങുകള്‍ എന്തൊക്കെ ?

സൂര്യൻ ധനു രാശിയിൽ നിന്നും മകര രാശിയിലേക്ക് കടക്കുന്ന നാളെ (14-01-2024) രാവിലെ 8:45 നാണ് മകര സംക്രമ പൂജ. സംക്രമ പൂജയെ തുടര്‍ന്ന് നെയ്യഭിഷേകമാണ്. തിരുവിതാംകൂര്‍ രാജ കൊട്ടരത്തില്‍ നിന്നും പ്രതിനിധികള്‍ എത്തിക്കുന്ന നെയ്യ് ഉപയോഗിച്ചാണ് അയ്യന് നെയ്യഭിഷേകം.

കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് ദൂതൻ വഴി കൊടുത്തയയ്ക്കുന്ന മുദ്രയിലെ നെയ്യാണ് സംക്രമാഭിഷേകത്തിന് ഉപയോഗിക്കുന്നത്. വര്‍ഷങ്ങളായി ഇതാണ് സന്നിധാനത്തെ പതിവ്. ഇതിന് സമാന്തരമായി പരമ്പരാഗത തിരുവാഭരണ പാതയിലൂടെ തിരുവാഭരണവും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ആചാര പ്രകര്‍ഷത്തില്‍ സന്നിധാനത്തെ ലക്ഷ്യമാക്കി നീങ്ങും.

ശബരിമല അയ്യപ്പ വിഗ്രഹത്തിൽ മകരവിളക്കിന് ചാർത്താനുള്ള തിരുവാഭരണങ്ങളടങ്ങിയ പേടകങ്ങളുമായുള്ള തിരുവാഭരണ ഘോഷയാത്ര ഞായറാഴ്‌ച ഉച്ചയോടെയാണ് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടത്.

തൃക്കേട്ട രാജരാജ വര്‍മ്മ നയിക്കുന്ന ഘോഷയാത്ര സംഘത്തില്‍ ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയടക്കം 26 അംഗ സംഘമാണ് തിരുവാഭരണം വഹിക്കുന്നത്. പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് തിരുവാഭരണ യാത്ര തുടങ്ങിയത്.

കുളനട ഭഗവതിക്ഷേത്രം, ഉള്ളന്നൂര്‍ ദേവീക്ഷേത്രം, കുറിയാനപ്പള്ളി ദേവീക്ഷേത്രം, പാമ്പാടിമണ്‍ അയ്യപ്പ ക്ഷേത്രം, അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രം, തിരുവാഭരണപ്പാറ, ഇടക്കുളം അയ്യപ്പക്ഷേത്രം, വടശേരിക്കര ചെറുകാവ് ദേവീക്ഷേത്രം, പ്രയാര്‍ മഹാവിഷ്‌ണു ക്ഷേത്രം, കൊട്ടാരത്തില്‍ രാജരാജേശ്വരീ മണ്ഡപം, ളാഹ വനംവകുപ്പ് സത്രം എന്നിങ്ങിനെ ഘോഷയാത്ര കടന്നുപോകുന്ന പാതയില്‍ 11 സ്ഥലങ്ങളില്‍ തിരുവാഭരണ പേടകങ്ങള്‍ തുറന്ന് സ്വീകരണം നല്‍കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

തിങ്കളാഴ്‌ച വൈകിട്ട് ളാഹ സത്രത്തിലെത്തുന്ന തിരുവാഭരണ ഘോഷയാത്ര അവിടെ വിശ്രമിച്ച ശേഷം രാവിലെ തൊട്ട് വീണ്ടും പ്രയാണം തുടരും. ളാഹയിൽ നിന്നു പുറപ്പെട്ട് ഘോഷയാത്ര പ്ലാപ്പള്ളിയിലും, ഇലവുങ്കലിലും, നിലയ്ക്കലും, അട്ടത്തോട്ടിലും സ്വീകരണത്തിനു ശേഷം വന പാതയില്‍ പ്രവേശിച്ച് കൊല്ലമൂഴിയും ഏട്ടപ്പെട്ടിയും വയറ്റുകണ്ണിപ്പാറയും ഒളിയമ്പുഴയും വലിയാനവട്ടവും ചെറിയാനവട്ടവും നീലിമലയും താണ്ടി ശരംകുത്തിയിലെത്തും.

ചൊവ്വാഴ്‌ച വൈകുന്നേരം ശരംകുത്തിയിൽ എത്തുന്ന ഘോഷയാത്രയെ സന്നിധാനത്തേക്കും അവിടെ നിന്ന് സോപാനത്തിലേക്കും ആനയിക്കും. തന്ത്രിയും മേൽശാന്തിയും ചേർന്ന് തിരുവാഭരണ പേടകം ഏറ്റുവാങ്ങി സോപാനത്തെത്തിച്ച് തിരുവാഭരണം ചാർത്തി വൈകുന്നേരം 6.40ന് ദീപാരാധന നടത്തും. ഇതേ സമയത്ത് തന്നെ പൊന്നമ്പലമേട്ടിലും ദീപാരാധന നടക്കും.

ഈ സമയത്ത് ആകാശത്ത് മകര നക്ഷത്രം ദൃശ്യമാകും. പൊന്നമ്പലമേട്ടിൽ മകര ജ്യോതിയും തെളിയും. ഇവിടെ തെളിയുന്ന മകര ജ്യോതി ദര്‍ശിക്കാന്‍ പതിനായിരക്കണക്കിന് ഭക്തരാണ് ശബരിമലയുടെ വിവിധ ഭാഗങ്ങളിലായി മണിക്കൂറുകളോളം തമ്പടിച്ചു കഴിയുന്നത്. ജനുവരി 19 വരെ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കും. ജനുവരി 20ന് ആണ് മകരവിളക്ക് ഉത്സവത്തിന് ശേഷം ശബരിമല നട അടക്കുക.

മകര ജ്യോതി ദര്‍ശനത്തിന് പ്രത്യേക സ്പോട്ടുകള്‍

നിലക്കലിലും പമ്പയിലും സന്നിധാനത്തും മകര ജ്യോതി ദര്‍ശനത്തിന് പ്രത്യേക സ്പോട്ടുകള്‍ പൊലീസും ദേവസ്വം ബോര്‍ഡും അനുവദിച്ചിട്ടുണ്ട്. നിലയ്ക്കലില്‍ ഇലവുങ്കല്‍, അട്ടത്തോട്, പടിഞ്ഞാറേ കോളനി, നെല്ലിമല, അയ്യന്‍മല എന്നീ അഞ്ച് സ്പോട്ടുകളില്‍ ഭക്തര്‍ക്ക് മകര ജ്യോതി വീക്ഷിക്കാം. പമ്പയിലും മൂന്ന് സ്പോട്ടുകള്‍ സജ്ജമാണ്.

ഹില്‍ടോപ്പ്, ഹില്‍ടോപ്പ് മധ്യ ഭാഗം വലിയാനവട്ടം എന്നിവിടങ്ങളില്‍ നിന്ന് ഭക്തര്‍ക്ക് മകരജ്യോതി ദര്‍ശിക്കാം. സന്നിധാനത്ത് തിരുമുറ്റത്തിന്‍റെ തെക്കു ഭാഗം, അന്നദാന മണ്ഡപത്തിന്‍റെ മുന്‍വശം, പാണ്ടിത്താവളം, ജ്യോതിനഗര്‍, ഫോറസ്റ്റ് ഓഫിസ് പരിസരം, വാട്ടര്‍ അതോറിറ്റി ഓഫിസ് പരിസരം എന്നിവിടങ്ങളിലും മകര ജ്യോതി ദര്‍ശിക്കാം.

പ്രത്യേക പാസുള്ളവര്‍ക്ക് മാത്രം പ്രവേശനം

തിരുവാഭരണഘോഷയാത്ര എത്തുമ്പോഴും ദീപാരാധന സമയത്തും പ്രത്യേക പാസുള്ളവര്‍ക്ക് മാത്രമേ തിരുമുറ്റത്ത് നില്‍ക്കാന്‍ അനുവാദം നല്‍കൂ. പമ്പ വഴിയും പുല്ലുമേട് വഴിയും എത്തുന്ന ഭക്തര്‍ സന്നിധാനത്തു നിന്ന് ദര്‍ശനം കഴിഞ്ഞ് നേരെ പാണ്ടിത്താവളം പാതയോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ വിരിവച്ച് മകര ജ്യോതി ദര്‍ശിക്കാനായി കാത്തിരിക്കുകയാണ്.

മകരവിളക്ക് മഹോത്സവത്തിന്‍റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി; തിരുവിതാംകൂ൪ ദേവസ്വം ബോ൪ഡ് പ്രസിഡന്‍റ്

ഈ വ൪ഷത്തെ മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തിരുവിതാംകൂ൪ ദേവസ്വം ബോ൪ഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത്. സന്നിധാനത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിങ്കളാഴ്‌ച രാവിലെ ദേവസ്വം ബോർഡ് പ്രസിഡന്‍റ്, ശബരിമല ചീഫ് പൊലീസ് കോ-ഓർഡിനേറ്റർ എസ്. ശ്രീജിത്ത്, ശബരിമല സ്പെഷ്യൽ കമ്മിഷണർ ആ൪. ജയകൃഷ്‌ണ൯, സന്നിധാനം സ്പെഷ്യൽ ഓഫിസർ വി. അജിത്ത്, ദേവസ്വം ബോർഡ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ അവസാനവട്ട പരിശോധന പൂർത്തിയാക്കി.

മകരജ്യോതി ദർശനത്തിനായി സന്നിധാനത്തും ജ്യോതി ദർശിക്കുന്ന മറ്റിടങ്ങളിലും തമ്പടിച്ചിരുന്ന ഭക്തരുടെ സുരക്ഷയ്ക്കായി പൊലീസിന്‍റെയും വനംവകുപ്പിന്‍റെയും റാപ്പിഡ് ആക്ഷ൯ ഫോഴ്‌സിന്‍റെയും മറ്റ് സർക്കാർ സംവിധാനങ്ങളുടെയും നേതൃത്വത്തിൽ ബാരിക്കേഡുകൾ കെട്ടിയും വെളിച്ചത്തിനായുള്ള സംവിധാനങ്ങളൊരുക്കിയും ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

മകരവിളക്ക് ദർശനം കഴിഞ്ഞ് പമ്പയിലേക്ക് മടങ്ങുന്ന ഭക്തർ പൊലീസിന്‍റെ നിർദേശങ്ങൾ കർശനമായി പാലിക്കണം. അപകടങ്ങളുണ്ടാകാതിരിക്കാ൯ ഓരോ ഭക്തനും സ്വയം നിയന്ത്രിക്കണമെന്ന് പ്രസിഡന്‍റ് പറഞ്ഞു.

ഒന്നര ലക്ഷത്തോളം ഭക്തരെയാണ് മകര വിളക്ക് ദർശനത്തിനായി സന്നിധാനത്ത് പ്രതീക്ഷിക്കുന്നത്. കുട്ടികളും അമ്മമാരും ജനുവരി 14 ദർശനത്തിന് തെരഞ്ഞെടുക്കാതിരിക്കുന്നതാണ് നല്ലതെന്ന് പ്രസിഡന്‍റ് അഭ്യർഥിച്ചു.

ജനുവരി 15 മുതൽ 17 വരെ തിരുവാഭരണം ദർശനം ഉണ്ടായിരിക്കും. അവർക്ക് ഈ ദിവസം തെരഞ്ഞെടുക്കാവുന്നതാണ്. മകരവിളക്ക് ദർശന ശേഷം മടങ്ങിപ്പോവാനായി തിരക്ക് കൂട്ടരുത്. മടക്ക യാത്രക്കായി പമ്പയിൽ 800 ഓളം ബസുകൾ കെഎസ്ആർടിസി സജ്ജമാക്കിയിട്ടുണ്ട്.

150 ഓളം ബസുകൾ ഷട്ടിൽ സർവീസ് നടത്തും. ജ്യോതി ദർശനത്തിനായി സന്നിധാനത്തും പരിസരത്തും തമ്പടിച്ചിരുന്ന ഭക്തർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് മൂന്ന് നേരവും അന്നദാനം അവർക്കരികിലേക്ക് എത്തിച്ചു നൽകുന്നുണ്ട്.

ഇതിനുപുറമെ, ഈ പോയിന്‍റുകളിൽ കൂടുതൽ ചുക്കുവെള്ള കൗണ്ടറുകളും ബിസ്ക്കറ്റ് ഉൾപ്പെടെയുള്ള ലഘുഭക്ഷണവും പരമാവധി എത്തിക്കാനാണ് ശ്രമം. ഒരു കാരണവശാലും തമ്പടിച്ചിരിക്കുന്ന ഭക്തർ അടുപ്പു കൂട്ടി ഭക്ഷണം പാചകം ചെയ്യാൻ പാടില്ലെന്ന് പൊലീസിന്‍റെ കർശന നിർദേശമുണ്ട്. അതിനാലാണ് ദേവസ്വം ബോർഡ് അവർക്കരികിലേക്ക് ഭക്ഷണമെത്തിക്കുന്നത്

ജനുവരി 13 ന് വെർച്വൽ ക്യൂ ബുക്കിങ് വഴി 50,000 ഭക്തരെയും തത്സമയ ഓൺലൈൻ ബുക്കിങ് വഴി 5,000 ഭക്തരെയുമാണ് സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുക. ചൊവ്വാഴ്‌ച വെർച്വൽ ക്യൂ വഴി 40,000 പേരെയും തത്സമയ ഓൺലൈൻ ബുക്കിങ് വഴി 1000 പേരെയും പ്രവേശിപ്പിക്കും. ജനുവരി 15 ന് രാവിലെ ആറ് മണിക്ക് ശേഷമേ നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുകയുള്ളൂ. അന്നേ ദിവസം രാവിലെ 11 ന് ശേഷം മാത്രമേ തത്സമയ ഓൺലൈൻ ബുക്കിങ് പുനരാരംഭിക്കുകയുള്ളൂ.

Also Read: മകരവിളക്കിന് സുസജ്ജമായി സന്നിധാനം; സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി, ഭക്തര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.