കേരളം

kerala

ETV Bharat / bharat

'യുപിഎസ്‌സിക്ക് പകരം ആർഎസ്എസ്'; ഉന്നത പദവികളിലേക്ക് ലാറ്ററല്‍ എൻട്രി വഴി നിയമനം നടത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെ രാഹുല്‍ ഗാന്ധി - Rahul Gandhi Attacks Lateral Entry - RAHUL GANDHI ATTACKS LATERAL ENTRY

സർക്കാർ സർവീസിലെ ഉന്നത പോസ്റ്റുകളിലേക്കുള്ള ലാറ്ററൽ എൻട്രിയെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

ലാറ്ററൽ എൻട്രി നിയമനം  RAHUL GANDHI AGAINST LATERAL ENTRY  ലാറ്ററൽ എൻട്രി  RAHUL GANDHI AGAINST PM MODI
Opposition Leader Rahul Gandhi (ETV Bharat)

By ETV Bharat Kerala Team

Published : Aug 18, 2024, 10:20 PM IST

ന്യൂഡൽഹി:സ്വകാര്യ മേഖലകളിലുള്ള ഉദ്യോഗസ്ഥരെ ലാറ്ററൽ എൻട്രി വഴി നിയമിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യുപിഎസ്‌സിക്ക് പകരം ആർഎസ്എസ് വഴി പൊതുപ്രവർത്തകരെ റിക്രൂട്ട് ചെയ്യുന്നതായി രാഹുല്‍ ആരോപിച്ചു. ഇതു ഭരണഘടനയ്‌ക്ക് നേരെയുള്ള ആക്രമണമാണെന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു.

കേന്ദ്രസർക്കാരിന്‍റെ വിവിധ ഓഫീസുകളിലെ സുപ്രധാന തസ്‌തികകളിൽ ലാറ്ററൽ എൻട്രി വഴി നിയമനം നടത്തി എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങളുടെ സംവരണം പരസ്യമായി തട്ടിയെടുക്കുകയാണ്. കേന്ദ്ര സർക്കാറിന്‍റെ ഇത്തരം സമീപനം സംവരണ വ്യവസ്ഥയിൽ വിള്ളലുണ്ടാക്കുമെന്നും താഴേക്കിടയിലുള്ള കഴിവുള്ള വ്യക്തികൾക്ക് അവസരങ്ങൾ പരിമിതപ്പെടുത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

സർക്കാർ നിയമനങ്ങളിലെ കോർപ്പറേറ്റ് സ്വാധീനത്തെക്കുറിച്ചും അദ്ദേഹം ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള പ്രധാന പദവികകളില്‍ പിന്നാക്കവിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യമില്ലെന്ന് താന്‍ എപ്പോഴും പറഞ്ഞിട്ടുണ്ട്. ഇത് മെച്ചപ്പെടുത്തുന്നതിന് പകരം ലാറ്ററൽ എൻട്രിയിലൂടെ അവരെ ഉന്നത സ്ഥാനങ്ങളിൽ നിന്ന് കൂടുതൽ അകറ്റുകയാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലാറ്ററൽ എൻട്രി പ്രശ്‌നം, ഉയർന്ന സർക്കാർ ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നതിൽ യുപിഎസ്‌സിയുടെ പങ്കിനെ കുറിച്ചും രാജ്യത്തിന്‍റെ ഭരണ ഘടനയിലും സാമൂഹിക നീതിയിലും ഉണ്ടായേക്കാവുന്ന ആഘാതത്തെ കുറിച്ചും ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. യുപിഎസ്‌സിക്ക് തയ്യാറെടുക്കുന്ന പ്രതിഭാധനരായ യുവാക്കളുടെ അവകാശങ്ങൾ കവർന്നെടുക്കലാണിത്. അദാനി ഗ്രൂപ്പുമായി ബന്ധമുള്ള സെബി ചെയർപേഴ്‌സൺ മാധബി പുരി ബുച്ചിനെ അടുത്തിടെ നിയമിച്ചതും സർക്കാർ നിയമനങ്ങളിലെ കോർപ്പറേറ്റ് സ്വാധീനത്തിൻ്റെ ഉദാഹരണമായി രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

പ്രധാന സർക്കാർ സ്ഥാനങ്ങൾ കൈവശപ്പെടുത്തി ഏതാനും കോർപ്പറേറ്റുകളുടെ പ്രതിനിധികൾ എന്തുചെയ്യുമെന്നതിൻ്റെ ഒരു പ്രധാന ഉദാഹരണമാണ് എസ്‌സിബിഐ. ആദ്യമായി സ്വകാര്യ മേഖലയിൽ നിന്നുള്ള ഒരാളെ ചെയർപേഴ്‌സണാക്കിയത് ഇവിടെയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭരണ ഘടനയെയും സാമൂഹിക നീതിയെയും തകർക്കുന്ന ഈ "ദേശവിരുദ്ധ നീക്കത്തെ" ഇന്ത്യ സഖ്യം ശക്തമായി എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. "ഐഎഎസിന്‍റെ സ്വകാര്യവൽക്കരണം" എന്നും സംവരണം അവസാനിപ്പിക്കുന്നതിനുള്ള "മോദിയുടെ ഉറപ്പ്" എന്നും ഇതിനെ രാഹുല്‍ പരിഹസിക്കുകയും ചെയ്‌തു.

Also Read : 'വിജയകരമായ ഭരണത്തിന് ആശംസകൾ'; തായ്‌ലൻഡിന്‍റെ പുതിയ പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്രയെ അഭിനന്ദനം അറിയിച്ച് നരേന്ദ്ര മോദി - PM Modi congratulates Thai new PM

ABOUT THE AUTHOR

...view details