ചണ്ഡിഗഢ്/അമൃത്സര്‍ : സംസ്ഥാനത്ത് നടക്കുന്ന മയക്കുമരുന്ന് വേട്ടയുടെ ഭാഗമായി നടത്തിയ തെരച്ചിലിനിടെ അതിര്‍ത്തി കടത്താനെത്തിച്ച വന്‍ മയക്കുമരുന്ന് ശേഖരം പൊലീസ് പിടികൂടി. ഒരു കാറില്‍ നിന്ന് പത്ത് കിലോ ഹെറോയിനാണ് പിടികൂടിയത്.
സുഖേവാല ഗ്രാമത്തില്‍ വച്ച് ദുരൂഹസാഹചര്യത്തില്‍ രണ്ട് വാഹനങ്ങള്‍ പിടികൂടുകയായിരുന്നുവെന്ന് പൊലീസ് വക്താവ് അറിയിച്ചു. 10.4 കിലോ ഹെറോയിന്‍ വാഹനത്തില്‍ നിന്ന് കണ്ടെടുത്തു. തരണ്‍തരണില്‍ നിന്നുള്ള സുഖരാജ് സിങ് എന്നയാളും അജ്ഞാതനായ മറ്റൊരാളും ഒരു മഹീന്ദ്ര സ്‌കോര്‍പിയോയില്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. മയക്കുമരുന്നുണ്ടായിരുന്ന ബലേനോ കാര്‍ പൊലീസ് പിടിച്ചെടുത്തു. രക്ഷപ്പെട്ട പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബലേനോ കാറിന്‍റെ ഉടമയാണ് പ്രതിയെന്ന് സംശയിക്കുന്ന സുഖരാജ് സിങ്ങെന്നും പൊലീസ് പറയുന്നു. ഇയാള്‍ രജിസ്ട്രേഷന്‍ നമ്പരില്ലാത്ത മഹീന്ദ്ര സ്‌കോര്‍പിയോയില്‍ രക്ഷപ്പെടുകയായിരുന്നു. രാജ്യാന്തരവിപണിയില്‍ എഴുപത് മുതല്‍ എണ്‍പതുകോടി വരെ വിലവരും. വാഹനത്തില്‍ നിന്ന് ആയിരം രൂപയും സുഖരാജ് സിങ്ങിന്‍റെ ആധാര്‍ കാര്‍ഡും തിരിച്ചറിയല്‍ രേഖകളും കണ്ടെത്തി.
ഹെറോയിന്‍ കടത്തുന്നെന്ന വിവരം കിട്ടിയതിനെ തുടര്‍ന്ന അമൃത്സര്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. പ്രതികളെ പിടികൂടാനുള്ള തെരച്ചില്‍ തുടരുകയാണ്.
സ്‌കോര്‍പിയോ കാറിലുള്ളയാള്‍ക്ക് കൈമാറാനായി സുഖരാജ് സിങ് കൊണ്ടുവന്നതാണ് ഹെറോയിനെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളതെന്ന് ഡിജിപി വ്യക്തമാക്കി. കൂട്ടത്തിലുള്ള ഒരാള്‍ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
Also Read:ഓം പ്രകാശിന്‍റെ കൂട്ടാളി പുത്തൻപാലം രാജേഷ് ബലാത്സംഗക്കേസിൽ അറസ്റ്റിൽ; ഒളിവിൽ കഴിഞ്ഞിരുന്നത് കോട്ടയത്ത്