കേരളം

kerala

ETV Bharat / bharat

'നാളെ ചുമതലയേല്‍ക്കുക ഹേമന്ത് സോറന്‍ മാത്രം, മറ്റുള്ള മന്ത്രിമാരുടെ സത്യപ്രതിജ്ഞ അന്തിമ തീരുമാനത്തിന് ശേഷം'; ഗുലാം അഹമ്മദ് മിര്‍ - HEMANT SOREN TAKE OATH TOMORROW

രാഹുല്‍ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ നാളെത്തെ ചടങ്ങിന് എത്തുമെന്നാണ് പ്രതീക്ഷ.

Ghulam Ahmad Mir  Congress  Jharkhand  JMM
Ghulam Ahmad Mi (ANI)

By ANI

Published : Nov 27, 2024, 9:23 PM IST

റാഞ്ചി(ജാര്‍ഖണ്ഡ്): വ്യാഴാഴ്‌ച സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേല്‍ക്കുക നിയുക്ത മുഖ്യമന്ത്രി ഹേമന്ത് സോറന്‍ മാത്രമായിരിക്കുമെന്ന് വ്യക്തമാക്കി ജാര്‍ഖണ്ഡിന്‍റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ഗുലാം അഹമ്മദ് മിര്‍ രംഗത്ത്. മന്ത്രിസഭയെക്കുറിച്ച് അന്തിമതീരുമാനമായ ശേഷമേ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഉണ്ടാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.

തങ്ങളുടെ സഖ്യത്തിന് അനുകൂലമായി തീരുമാനമെടുത്ത ജാര്‍ഖണ്ഡ് ജനതയെ താന്‍ അഭിനന്ദിക്കുന്നുവെന്നും ബിര്‍സ മുണ്ട വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ രൂപീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ തുടക്കമാകും. ഹേമന്ത് സോറന്‍ മാത്രം സത്യപ്രതിജ്ഞ ചെയ്യാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. പിന്നീട് വിശ്വാസ വോട്ട് തേടല്‍ നടക്കും. പിന്നീട് മന്ത്രിസഭ വിപുലീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

രാഹുല്‍ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ നാളെത്തെ ചടങ്ങിന് എത്തുമെന്നാണ് പ്രതീക്ഷ.

ഹേമന്ത് സോറന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് ജാര്‍ഖണ്ഡിന് ചരിത്രദിനമാണെന്ന് ജെഎംഎം നേതാവ് മഹുവ മാജി പറഞ്ഞു. 81 അംഗ നിയമസഭയില്‍ ഹേമന്ത് സോറന്‍റെ മഹാഗട്ബന്ധന്‍ 56 സീറ്റുകള്‍ നേടിയാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നത്. എപ്പോഴും ബിജെപിയാണ് എപ്പോഴും 56 ഇഞ്ചിനെക്കുറിച്ച് പറയുന്നത്. പക്ഷേ തങ്ങള്‍ക്കാണ് 56 സീറ്റുകള്‍ നേടാനായതെന്നും മാജി പറഞ്ഞു. ജാര്‍ഖണ്ഡില്‍ വരുന്ന വികസനങ്ങള്‍ കാത്തിരുന്ന് കണ്ടോളൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ഒന്നാമത്തെ സംസ്ഥാനമാക്കി ജാര്‍ഖണ്ഡിനെ മാറ്റാനാണ് ഹേമന്ത് സോറന്‍ ലക്ഷ്യമിടുന്നത്.

ധാരാളം ധാതുക്കളാല്‍ സമ്പന്നമായ സംസ്ഥാം ബിജെപി ഭരണത്തില്‍ ഏറ്റവും പിന്നാക്കമായി മാറിയെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഈ അപഖ്യാതി മാറ്റിയെടുക്കാന്‍ ഉറച്ചാണ് ഹേമന്ത് സോറന്‍ മുന്നോട്ട് പോകുന്നത്. അത് നേടാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ട്. ഹേമന്ത് സോറന്‍ രാജ്യത്തെ ഏറ്റവും കരുത്തനായ ഗോത്രവര്‍ഗ നേതാവായി മാറിയിരിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ബിജെപിയുടെ തെരഞ്ഞെടുപ്പ് തിരിച്ചടികളും അവര്‍ ചൂണ്ടിക്കാട്ടി. അയോധ്യയിലെ പോരാട്ടങ്ങള്‍ക്കുള്ള തിരിച്ചടിയാണ് ജാര്‍ഖണ്ഡിലെ ബിജെപിയുടെ പരാജയം. ഇന്ത്യ സഖ്യ സര്‍ക്കാരിനും ഹേമന്ത് സോറനും എല്ലാ ആശംസകളും നേരുന്നു. ഈ ഭരണകാലയളവില്‍ ജാര്‍ഖണ്ഡ് രാജ്യത്തെ ഒന്നാമത്തെ സംസ്ഥാനമായി മാറും. രാജ്യത്ത് എല്ലായിടത്ത് നിന്നുമുള്ള പ്രമുഖ നേതാക്കള്‍ സത്യപ്രതിജ്ഞയ്ക്ക് എത്തും. സോണിയ ഗാന്ധി എത്തിച്ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. മമത ബാനര്‍ജിയെയും പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രിയെയും ക്ഷണിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ വരവ് ഞങ്ങള്‍ കാത്തിരിക്കുന്നുവെന്നും ജെഎംഎം നേതാവ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ നാളെ നടക്കുമെന്ന് ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജേഷ് ഠാക്കൂറും സ്ഥിരീകരിച്ചിട്ടുണ്ട്. മന്ത്രിസഭ രൂപീകരിച്ച ശേഷം മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കും.

ജാര്‍ഖണ്ഡിന്‍റെ ചരിത്രത്തിലാദ്യമായാണ് ഒരു തുടര്‍ സര്‍ക്കാരുണ്ടാകുന്നത്.

Also Read:പ്രിയങ്കയുടെ ശബ്‌ദം ഇനി പാര്‍ലമെന്‍റില്‍; സത്യപ്രതിജ്ഞ നാളെ, 20 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമായെന്ന് കോണ്‍ഗ്രസ്

ABOUT THE AUTHOR

...view details