ന്യൂഡല്‍ഹി :നീറ്റ് പിജി 2024 ഫലം പുറത്തുവിട്ട് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് (NBENS). ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ ഫലം അറിയാനാകും. nbe.edu.in, natboard.edu.in എന്നീ വെബ്‌സൈറ്റുകളാണ് റിസള്‍ട്ടിനായി സന്ദര്‍ശിക്കേണ്ടത്.
ഫലം എങ്ങനെ അറിയാം:
- ഔദ്യോഗിക വെബ്‌സൈറ്റായ nbe.edu.in സന്ദര്‍ശിക്കുക.
- നീറ്റ് പിജി ടാബിലേക്ക് നാവിഗേറ്റ് ചെയ്യുക.
- NEET PG Outcome 2024 എന്ന ഹൈപ്പര്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
- സ്‌ക്രീനില്‍ ദൃശ്യമാകുന്ന NEET PG 2024 പിഡിഎഫില്‍ നിങ്ങളുടെ നമ്പര്‍ അനുസരിച്ച് ഫലം കാണാം. റിസള്‍ട്ടിന്‍റെ പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്‌ത് സൂക്ഷിക്കാവുന്നതാണ്.