ഇന്ന് ഒക്ടോബർ 21. പൊലീസ് അനുസ്‌മരണ ദിനം. ഡ്യൂട്ടിക്കിടെയിൽ മരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ സ്‌മരിക്കുന്ന ഒരു ദിനമായി വർഷാവർഷം ആചരിച്ച് പോരുന്നു. നിലവിൽ പൊലീസായി സേവനമനുഷ്‌ഠിക്കുന്ന ഉദ്യോഗസ്ഥർക്കും അവരോടൊപ്പം എന്തിനും താങ്ങായും തണലായും നിൽക്കുന്ന അവരുടെ കുടുബാംഗങ്ങളോട് നന്ദി പ്രകടിപ്പിക്കാനുളള ഒരു ദിനം കൂടിയാണിത്.
ചരിത്രം
ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായ 1958, 1959 കാലഘട്ടത്തിലെ പ്രക്ഷുബ്‌ധമായ സംഭവങ്ങളിൽ നിന്നാണ് പൊലീസ് അനുസ്‌മരണ ദിനത്തിൻ്റെ വേരുകൾ. 1959 ഒക്‌ടോബർ 21ന്, അക്‌സായി ചിൻ മേഖലയിൽ ചൈന ഇന്ത്യയ്‌ക്കെതിരെ ആദ്യ ആക്രമണം നടത്തി. അതിൻ്റെ ഫലമായി പത്ത് പേരുടെ ജീവനാണ് നഷ്‌ടമായത്. കൂടാതെ ഇൻ്റലിജൻസ് ബ്യൂറോയിൽ നിന്നും സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിൽ നിന്നുമുള്ള (സിആർപിഎഫ്) ഏഴ് അംഗങ്ങളെ അവര്‍ പിടികൂടുകയും ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഡെപ്യൂട്ടി സെൻട്രൽ ഇൻ്റലിജൻസ് ഓഫിസർ (ഡിസിഐഒ) ശ്രീ കരം സിങ്ങിൻ്റെ നേതൃത്വത്തിലുള്ള തെരച്ചില്‍ സംഘത്തിന് നേരെയായിരുന്നു ആക്രമണമുണ്ടായത്. ചൈനീസ് സൈന്യം പതിയിരുന്ന് ആക്രമണം അഴിച്ച് വിടുകയായിരുന്നു. സംഭവത്തില്‍ ഏറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.
രക്തസാക്ഷികളുടെ മൃതദേഹങ്ങൾ മൂന്നാഴ്‌ചയ്ക്ക് ശേഷമാണ് രാജ്യത്തിന് കൈമാറുന്നത്. തുടര്‍ന്ന് 1960 ജനുവരിയിൽ നടന്ന സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പൊലീസ് ജനറൽ ഇൻസ്പെക്‌ടർമാരുടെ വാർഷിക സമ്മേളനമാണ് ഒക്ടോബർ 21 ഇനി മുതൽ അനുസ്‌മരണ ദിനമോ രക്തസാക്ഷി ദിനമോ ആയി ആചരിക്കാൻ തീരുമാനിക്കുന്നത്.
അക്‌സായി ചിന്നിലെ ഹോട്ട് സ്‌പ്രിങ്
ലഡാക്കിലെ അക്‌സായി ചിന്നിൽ സ്ഥിതി ചെയ്യുന്ന ഹോട്ട് സ്പ്രിങ്ങ് സമുദ്രനിരപ്പിൽ നിന്ന് 15,000 മുതൽ 16,000 അടി ഉയരത്തിൽ ഇന്ത്യ - ടിബറ്റ് അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. 1959 മുതൽ ചൈനീസ് സൈന്യത്തിൻ്റെ പ്രവർത്തനം നിരീക്ഷിക്കുന്നതിനായി സിആർപിഎഫിൽ നിന്നുള്ള ഉദ്യോഗസ്ഥരും മറ്റ് സേനകളും ഇന്തോ - ടിബറ്റൻ ബോർഡർ ഫോഴ്‌സ് എന്ന പേരിൽ ഇന്തോ - ടിബറ്റ് അതിർത്തിയിൽ കാവലിനായി വിന്യസിക്കപ്പെട്ടു.
പ്രാധാന്യം
ഓർമകൾക്ക് മരണമില്ല: രാഷ്ട്രത്തെ സംരക്ഷിക്കുന്നതിനായി ജീവൻ ബലിയർപ്പിച്ച ധീരരായ ഉദ്യോഗസ്ഥരെ നാം ഒരിക്കലും മറക്കുന്നില്ലായെന്ന് ഓർമപ്പെടുത്തുകയാണ് ഈ ദിനം.
എന്നും നന്ദിയുള്ളവരായിരിക്കാനുള്ള ഒരു ഓർമ്മപ്പെടുത്തൽ:സേവനമനുഷ്‌ഠിക്കുന്ന ഉദ്യോഗസ്ഥരോട് മാത്രമല്ല, കാര്യമായ ത്യാഗങ്ങൾ ചെയ്യുന്ന അവരുടെ കുടുംബങ്ങളോടും നന്ദി പ്രകടിപ്പിക്കുന്നതിനുള്ള ഒരു ഓർമ്മപ്പെടുത്തലാണ് പെലീസ് അനുസ്‌മരണ ദിനം. ഈ ദിനം അനുസ്‌മരിക്കുന്നതിലൂടെ ഓരോ വ്യക്‌തികളും നമ്മുടെ ചരിത്രവുമായി ബന്ധപ്പെട്ടുനിൽക്കുകയും രാജ്യത്തിൻ്റെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ ചെയ്‌ത ത്യാഗങ്ങളെ അംഗീകരിക്കുകയും ചെയ്യുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
2024ലെ പൊലീസ് അനുസ്‌മരണ ദിനം എങ്ങനെ ആചരിക്കാം: