തിരുവനന്തപുരം: വയനാട് പുനരധിവാസ പദ്ധതിയില്‍ കേന്ദ്രം യാതൊരു സഹായവും അനുവദിച്ചിട്ടില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. 2221 കോടി രൂപയാണ് വയനാട് പുനരധിവാസത്തിനായി വേണ്ടത്. കേന്ദ്രം സഹായം നല്‍കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇനി ഒന്നും ലഭിച്ചില്ലെങ്കിലും പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കും.
സിഎംഡിആര്‍എഫ്, സ്വകാര്യ ഫണ്ടുകള്‍ എന്നിവയെല്ലാം ഇതിനായി ഉപയോഗിക്കും. അവശ്യമെങ്കില്‍ അധികഫണ്ടും അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. 1202 കോടി രൂപയുടെ നഷ്‌ടമാണ് വയനാട്ടില്‍ ഉണ്ടായതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 750 കോടി രൂപ വയനാട് പുനരധിവാസത്തിനായി ബജറ്റില്‍ നീക്കി വച്ചിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം, സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കും. ശമ്പള പരിഷ്ക്കരണ കുടിശിക ഈ വര്‍ഷം തന്നെ നല്‍കുമെന്നും ഡിഎ കുടിശിക ക്ഷേമ പിഎഫില്‍ ലയിപ്പിക്കും. സര്‍വീസ് പെന്‍ഷന്‍ കുടിശിക ഈ മാസം തന്നെ നല്‍കും. ക്ഷേമ പെന്‍ഷന്‍ കുടിശികയും ഉടന്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: കേരള ബജറ്റ്; കഴിഞ്ഞ ബജറ്റിലെ ഇനിയും നടപ്പാകാത്ത പ്രഖ്യാപനങ്ങള്‍