രജൗരി: ജമ്മു കശ്‌മീരില്‍ അജ്ഞാത രോഗം ബാധിച്ച് 16 പേര്‍ മരിക്കുകയും 38 പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയെന്നും അധികൃതര്‍ അറിയിച്ചു. ബാദല്‍ ഗ്രാമത്തില്‍ ഡിസംബര്‍ 7 മുതല്‍ റിപ്പോര്‍ട്ട് ചെയ്‌ത അജ്ഞാത രോഗത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായില്ല. മൂന്നു കുടുംബങ്ങളിൽ നിന്നുള്ള പതിനൊന്ന് കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് ഒരേ രോഗലക്ഷണങ്ങളാൽ മരിച്ചത്. രോഗബാധയെ തുടര്‍ന്ന് ബാദല്‍ ഗ്രാമത്തിലെ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്‌ടിച്ചിട്ടുണ്ട്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ (NCDC) തുടങ്ങിയ മെഡിക്കൽ വിദഗ്‌ധരും സംഘടനകളും നിരവധി പരിശോധനകള്‍ നടത്തിയെങ്കിലും രോഗത്തിന്‍റെ കാരണം അജ്ഞാതമായി തുടരുകയാണ്. ഇന്ന് (ജനുവരി 18) ബാദല്‍ ഗ്രാമത്തിൽ നിന്നുള്ള ഒരു സ്‌ത്രീക്ക് കൂടി രോഗ ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഈ അജ്ഞാത രോഗത്തിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് രജൗരി ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലാ ഭരണകൂട അധികൃതരും ആരോഗ്യ വകുപ്പും പൊലീസും ഒരുമിച്ചാണ് അജ്ഞാത രോഗത്തിന്‍റെ കാരണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. ഡിസംബര്‍ 7 മുതലാണ് രജൗരി ജില്ലയില്‍ അജ്ഞാത രോഗം റിപ്പോര്‍ട്ട് ചെയ്‌തത്. ഇതിനുപിന്നാലെ പ്രദേശത്ത് വൈദ്യസഹായത്തിനായി മെഡിക്കല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
"സ്ഥിതിഗതികൾ ഞങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. അജ്ഞാത രോഗവുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ടുകൾ 8-10 ദിവസത്തിനുള്ളിൽ ലഭ്യമാകും. പ്രദേശത്ത് വൈദ്യസഹായം നൽകിയിട്ടുണ്ട്, വീടുതോറുമുള്ള കൗൺസിലിങ്ങും നിരീക്ഷണവും തുടരുന്നു. ഐസിഎംആർ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്, ഞങ്ങൾ ദിവസേന സാമ്പിളുകൾ എടുക്കുന്നുണ്ട്. ഡോക്‌ടർമാരുടെ സേവനം 24 മണിക്കൂറും ലഭ്യമാണ്," എന്ന് ഒരു മെഡിക്കല്‍ ഉദ്യോഗസ്ഥൻ പറഞ്ഞു.
എന്താണ് രോഗത്തിന്‍റെ ലക്ഷണങ്ങള്‍?