മുംബൈ : ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവതി ആഡംബര കാർ ഇടിച്ച് മരിച്ചു. മുംബൈയിലെ വോർലി പ്രദേശത്ത് ഇന്ന് (07-07-2024) പുലർച്ചെയാണ് അപകടമുണ്ടായത്. വോർലി കോളിവാഡ സ്വദേശി കാവേരി നഖ്‌വ (45) ആണ് മരിച്ചത്. ദമ്പതികള്‍ മീൻ വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
ഇവരുടെ ഭർത്താവ് പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. അമിത വേഗതയിലെത്തിയ ബിഎംഡബ്ല്യു കാര്‍ ബൈക്കിൽ പോവുകയായിരുന്ന ഇരുവരെയും ഇടിച്ചിട്ട ശേഷം ഇവരുടെ മേലിലൂടെ കയറിയിറങ്ങുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.