ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ വര്‍ദ്ധിച്ച് വരുന്ന സംഘര്‍ഷങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും. ചെങ്കടലില്‍ സ്വതന്ത്രമായി സഞ്ചരിക്കാനും ചരക്കുകടത്തും ഉള്ളസാഹചര്യത്തെക്കുറിച്ചും കടലിലെ രാജ്യാന്തര നിയമങ്ങള്‍ പാലിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും ഇരുരാഷ്ട്രത്തലവന്‍മാരും കഴിഞ്ഞ ദിവസം പുറത്തിറക്കിയ സംയുക്ത വാര്‍ത്തക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി(Modi and Macron on International Conflicts).
പശ്ചിമേഷ്യയില്‍ സംഘര്‍ഷം വര്‍ദ്ധിക്കാനുള്ള സാഹചര്യത്തിലും ഇരുരാഷ്‌ട്രത്തലവന്‍മാരും ആശങ്ക പ്രകടിപ്പിച്ചു. ചെങ്കടലിലെ സംഘര്‍ഷങ്ങള്‍ ഇതിനകം തന്നെ സൃഷ്‌ടിച്ച സാമ്പത്തിക ആഘാതത്തെക്കുറിച്ചും ഇരുവരും ചര്‍ച്ച നടത്തി. (Redsea, middle east violence)
നവംബര്‍ മുതല്‍ ഹൂതികള്‍ ചരക്ക് കപ്പലുകള്‍ക്ക് നേരെ നിരന്തരം മിസൈല്‍ ആക്രമണം നടത്തുകയാണ്. ഗാസയില്‍ ഇസ്രയേല്‍ സേന നടത്തുന്ന നരനായാട്ടിനുള്ള പ്രതികാരമെന്നോണമാണ് ഈ ആക്രമണങ്ങള്‍. ഒക്‌ടോബര്‍ ഏഴിന് ഇസ്രയേലിലുണ്ടായ ആക്രമണത്തെ ഇരുരാഷ്‌ട്രത്തലവന്‍മാരും അപലപിക്കുകയും ഇസ്രയേലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. പോരാട്ടങ്ങളില്‍ മനുഷ്യ ജീവനുകള്‍ വന്‍തോതില്‍ നഷ്ടമാകുന്നതിനെ അപലപിക്കുന്നു. രാജ്യാന്തര മാനുഷിക മൂല്യങ്ങളെ മാനിക്കണം. മാനുഷിക മുന്‍നിര്‍ത്തി വെടിനിര്‍ത്തലിന് തയാറാകണമെന്നും ഇരുരാഷ്ട്രത്തലവന്‍മാരും അഭ്യര്‍ത്ഥിച്ചു. ഗാസയിലെ യുദ്ധബാധിത ജനതയ്ക്ക് സഹായം എത്തിക്കേണ്ടതുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടി(Gaza and israyel conflicts).