കോട്ടയം : വൈക്കം താലൂക്കാശുപത്രിയിൽ മൊബൈൽ ഫോണിന്‍റെ വെളിച്ചത്തിൽ 11കാരന്‍റെ തലയിൽ തുന്നലിട്ട സംഭവത്തിൽ ആശുപത്രി ജീവനക്കാരനെ സസ്‌പെൻഡ് ചെയ്‌തു. ആശുപത്രിയിലെ നഴ്‌സിങ് അസിസ്‌റ്റന്‍റ് ബ്രഹ്മമംഗലം വാലേച്ചിറ വിസി ജയനെയാണ് സസ്പെൻഡ് ചെയ്‌തത്. ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിന് ശേഷമാണ് നടപടി.
ഡീസൽ ചെലവ് കാരണമാണ് ജനറേറ്റർ പ്രവർത്തിപ്പിക്കാത്തതെന്ന് പറഞ്ഞ് കുട്ടിയുടെ അമ്മയെ ജയൻ തെറ്റിദ്ധരിപ്പിച്ചെന്ന് ഉത്തരവിൽ പറയുന്നു. സ്ഥാപനത്തെ പൊതുസമൂഹത്തിൽ മോശമായി ചിത്രീകരിച്ചെന്നും ഉത്തരവിൽ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഈ മാസം ഒന്നിന് വൈകിട്ട് 4.30ന് ആയിരുന്നു സംഭവം. ചെമ്പ് മുറിഞ്ഞപുഴ കൂമ്പേൽ കെപി സുജിത്, സുരഭി ദമ്പതികളുട മകൻ എസ് ദേവതീർഥിന്‍റെ തലയിലാണ് മൊബൈൽ വെളിച്ചത്തിൽ തുന്നലിട്ടത്. വീടിനുള്ളിൽ തെന്നിവീണാണ് കുട്ടിയുടെ തലയുടെ വലതുവശത്ത് പരിക്കേറ്റത്.
Also Read: 11-കാരന് മൊബൈല്‍ വെളിച്ചത്തില്‍ തുന്നലിട്ട സംഭവം; ആർഎംഒയുടെ അന്വേഷണ റിപ്പോർട്ട് പുറത്ത്