ചെന്നെെ : ഇന്ത്യന്‍ മത്സ്യബന്ധന ബോട്ട് ശ്രീലങ്കൻ നേവി ബോട്ടുമായി കൂട്ടിയിടിച്ച് മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. മരിച്ച മലൈച്ചാമിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ പൊതുദുരിതാശ്വാസ നിധിയിൽ നിന്ന് പത്ത് ലക്ഷം രൂപ നൽകും. സർക്കാർ, സംഭവം ഉചിതമായ രീതിയിൽ കേന്ദ്രസർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തും. വാർത്ത കേട്ട് ഞെട്ടിപ്പോയെന്നും അദ്ദേഹം പ്രതികരിച്ചു.
അതിർത്തി കടന്നെന്ന് ആരോപിച്ച് രാമേശ്വരം സ്വദേശികളായ മത്സ്യത്തൊഴിലാളികളുടെ ബോട്ട് ശ്രീലങ്കൻ നേവിയുടെ ബോട്ട് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഇവര്‍ നെടുന്തീവിന് സമീപം മത്സ്യബന്ധനം നടത്തുകയായിരുന്നു. കാണാതായ നാല് മത്സ്യത്തൊഴിലാളില്‍ മൂന്നുപേരെ രക്ഷപ്പെടുത്തി.