എറണാകുളം :മസാല ബോണ്ട് കേസന്വേഷണത്തിൽ ഇ.ഡി സമൻസിനെ ഭയക്കുന്നതെന്തിനെന്ന് കിഫ്ബിയോട് ഹൈക്കോടതി. സമൻസിന് മറുപടി നൽകുകയല്ലേ വേണ്ടതെന്നും അന്വേഷണം തടസ്സപ്പെടുത്തില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. മസാല ബോണ്ട് കേസ് അന്വേഷണം നിശ്ചലമാക്കാൻ ശ്രമിക്കുന്നുവെന്ന ഇ.ഡി സത്യവാങ്മൂലത്തിന് മറുപടി സമർപ്പിക്കാൻ കിഫ്ബി സാവകാശം തേടി (Masala bond ED questioned KIIFB).
പ്രാഥമികാന്വേഷണത്തിന് വേണ്ടിയാണ് ഇഡി രേഖകൾ ആവശ്യപ്പെടുന്നതെന്നും കോടതി ഓർമ്മിപ്പിച്ചു.ആവശ്യപ്പെട്ട എല്ലാ രേഖകളും സമർപ്പിച്ചു. പക്ഷേ സാക്ഷ്യപ്പെടുത്തിയ രേഖകളാണ് ആവശ്യപ്പെടുന്നത്, അന്വേഷണത്തിന്‍റെ പേരിൽ ഫണ്ടിംഗ് ഏജൻസിയായ തങ്ങളുടെ ഉദ്യോഗസ്ഥരെ ഇ.ഡി ഉപദ്രവിക്കുകയാണെന്നും കlഫ്ബിയുടെ അഭിഭാഷകൻ വ്യക്തമാക്കി(Why fear ED summons?).
മസാല ബോണ്ട് കേസ് അന്വേഷണം നിശ്ചലമാക്കാൻ ശ്രമിക്കുന്നുവെന്ന ഇ.ഡി സത്യവാങ്മൂലത്തിന് മറുപടി സമർപ്പിക്കാൻ കിഫ്ബി സാവകാശം തേടിയതിനെ തുടർന്ന് സമൻസ് ചോദ്യം ചെയ്തുള്ള കിഫ്ബി സി.ഇ.ഒ യുടെ ഹർജി ഹൈക്കോടതി ഫെബ്രുവരി ഒന്നിലേക്ക് മാറ്റി(High Court questions KIIFB).
ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ ദിനംപ്രതി കൈകാര്യം ചെയ്യുന്നുണ്ട്. പല പ്രമുഖരെയും ചോദ്യം ചെയ്യുന്നുണ്ടെന്നും അന്വേഷണവുമായി കിഫ്ബി സഹകരിക്കാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നുമാണ് ഇഡി അറിയിച്ചത്. സാധ്യമായ വഴികളിലൂടെയൊക്കെ അന്വേഷണം നിശ്ചലമാക്കാനാണ് കിഫ്ബിയുടെ ശ്രമം. പത്തുമാസത്തിലേറെയായി പലതവണ കിഫ്ബി ഉദ്യോഗസ്ഥർ ഹാജരാകുന്നതിൽ നിന്ന് ഒഴിഞ്ഞുമാറി.