കേരളം

kerala

ETV Bharat / bharat

'മദ്യനയ അഴിമതി ബിജെപിയുടെ നുണക്കഥ, അത് സുപ്രീംകോടതി തിരിച്ചറിഞ്ഞു':മനീഷ് സിസോദിയ - Manish Sisodia on liquor scam

മദ്യനയ അഴിമതി എന്നത് ബിജെപിയുടെ ഒരു സാങ്കൽപ്പിക കഥ മാത്രമാണെന്ന് ആം ആദ്‌മി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ.

LIQUOR SCAM FANTASY STORY  MANISH SISODIA AAP PARTY  മദ്യനയ അഴിമതി ബിജെപി  എഎപി മനീഷ്‌ സിസോദിയ
Manish Sisodia (ETV Bharat)

By ANI

Published : Sep 15, 2024, 2:11 PM IST

ന്യൂഡൽഹി: മദ്യനയ അഴിമതിയെന്നത് ബിജെപിയുടെ ഒരു സാങ്കൽപ്പിക കഥ മാത്രമാണെന്ന് ആം ആദ്‌മി നേതാവ് മനീഷ് സിസോദിയ. ആ കഥയാണ് സുപ്രീം കോടതിയിൽ തെറ്റാണെന്ന് തെളിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. സ്വവസതിയില്‍ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മനീഷ്‌ സിസോദിയ.

'മദ്യ കുംഭകോണം എന്ന പേരിൽ ബിജെപി ഒരു ഫാന്‍റസി കഥ മെനഞ്ഞു. അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നൽകിക്കൊണ്ട് സുപ്രീംകോടതി ആ കഥ അവസാനിപ്പിച്ചു. കഥ ഞങ്ങള്‍ക്ക് ശുഭ പര്യവസാനവും ബിജെപിക്ക് സങ്കടവും സമ്മാനിച്ചു. ഡല്‍ഹി തെരഞ്ഞെടുപ്പ് വരെ അരവിന്ദ് കെജ്‌രിവാളിനെ ജയിലിലടയ്ക്കാമെന്ന് അവര്‍ കരുതി. എന്നാൽ അവരുടെ കഥകൾ തെറ്റാണെന്ന് കോടതിയിൽ തെളിയിക്കപ്പെട്ടു. ഇന്ന് ഞാനും അരവിന്ദ് കെജ്‌രിവാളും ജയിലിന് പുറത്താണെന്നും മനീഷ് സിസോദിയ പറഞ്ഞു.

ബിജെപിയെ ഭയപ്പെടുത്തുന്ന പാര്‍ട്ടി ആം ആദ്‌മി പാർട്ടി മാത്രമാണെന്ന് തെളിഞ്ഞതായി ഡൽഹി മന്ത്രി അതിഷിയും പറഞ്ഞു. സത്യം പുലര്‍ന്നെന്നും അതിഷി പ്രതികരിച്ചു. രണ്ട് വർഷമായി സ്വേച്ഛാധിപത്യത്തിനെതിരെ എഎപി പോരാടുകയാണെന്നും പ്രവർത്തകർ കെജ്‌രിവാളിന്‍റെ നിർദ്ദേശത്തിനായി കാത്തിരിക്കുകയാണെന്നും ഡൽഹിയിലെ മന്ത്രിയും എഎപി നേതാവുമായ ഗോപാൽ റായ് പറഞ്ഞു.

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പുറത്തിറങ്ങിയ കെജ്‌രിവാള്‍ മുതിർന്ന പാർട്ടി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടന്നതായാണ് റിപ്പോര്‍ട്ട്. മനീഷ് സിസോദിയയുടെ വസതിയിൽ നടന്ന യോഗത്തിൽ പാർട്ടി നേതാക്കളായ സഞ്ജയ് സിങ്, ഗോപാൽ റായ് എന്നിവരും ഉണ്ടായിരുന്നു.

Also Read:അപ്രതീക്ഷിത രാജി പ്രഖ്യാപനവുമായി കെജ്‌രിവാൾ; രണ്ട് ദിവസത്തിനകം ഡൽഹി മുഖ്യമന്ത്രി സ്ഥാനമൊഴിയും

ABOUT THE AUTHOR

...view details