ഡൽഹി:മൂന്നാം നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുക്കും. രാഷ്‌ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിലേക്ക് ഖാർഗെയ്‌ക്കും കോൺഗ്രസ് പാർലമെന്‍ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കും ക്ഷണം ലഭിച്ചിരുന്നു. കോൺഗ്രസ് അധ്യക്ഷൻ ക്ഷണം സ്വീകരിച്ചുവെന്നും ചടങ്ങിൽ പങ്കെടുക്കുമെന്നും ഖാർഗെയോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്‌തു.
മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ മല്ലികാർജുൻ ഖാർഗെ പങ്കെടുക്കും - Kharge To Attend Modi Swearing In Ceremony - KHARGE TO ATTEND MODI SWEARING IN CEREMONY
മറ്റ് പ്രതിപക്ഷ നേതാക്കളാരും ചടങ്ങിൽ പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്.
![മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ മല്ലികാർജുൻ ഖാർഗെ പങ്കെടുക്കും - Kharge To Attend Modi Swearing In Ceremony മോദി സത്യപ്രതിജ്ഞ ചടങ്ങ് മല്ലികാർജുൻ ഖാർഗെ NARENDRA MODI OATH TAKING CEREMONY NARENDRA MODI NDA THIRD CABINET](https://etvbharatimages.akamaized.net/etvbharat/prod-images/09-06-2024/1200-675-21672533-thumbnail-16x9-mallikarjun-kharge.jpg)
Mallikarjun Kharge (ANI)
Published : Jun 9, 2024, 5:48 PM IST
അതേസമയം മറ്റ് പ്രതിപക്ഷ നേതാക്കളാരും മോദിയുടെയും മറ്റ് മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കില്ല. സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ഇന്ത്യ ബ്ലോക്കിൻ്റെ സഖ്യകക്ഷിയായ മമത ബാനർജി നേരത്തെ വ്യക്തമാക്കിയിരുന്നു. തന്നെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നാണ് തൃണമൂൽ കോൺഗ്രസ് നേതാവ് പറഞ്ഞത്. ഇന്ന് വൈകീട്ട് 7.15-ാണ് രാഷ്‌ട്രപതി ഭവനിൽ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക.
ALSO READ:മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മല്ലികാർജുൻ ഖാർഗെയ്‌ക്ക് ക്ഷണം