ഹൈദരാബാദ്: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശക്തരായ സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കി കോൺഗ്രസ്. ആന്ധ്രാപ്രദേശ് പിസിസി പ്രസിഡൻ്റ് വൈ.എസ്. ശർമിളയുടെ മകൻ്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുന ഖാർഗെയും, ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ഇന്ന് വൈകിട്ട് ഹൈദരാബാദിലെത്തും.
സന്ദർശനത്തിൽ തെലങ്കാനയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കളുമായി പിസിസി അധ്യക്ഷൻ രേവന്ത് റെഡ്ഡി, പാർട്ടി സംസ്ഥാന ഇൻചാർജ് ദീപാ ദാസ് മുൻഷി എന്നിവര്‍ ചർച്ച നടത്തിയേക്കുമെന്നാണ് സൂചന.
മഹബൂബ് നഗർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി വംശചന്ദ് റെഡ്ഡിയെ മുഖ്യമന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു. ബാക്കിയുള്ള 16 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കാൻ ബാക്കിയുണ്ട് (Kharge and kc Venugopal In Hyderabad For Sharmila's Son's Wedding Reception).
ഡൽഹിയിലെ സംസ്ഥാന സർക്കാരിൻ്റെ പ്രതിനിധിയായി പിസിസി വൈസ് പ്രസിഡൻ്റ് മല്ലു രവിയെ നിയമിച്ചിരുന്നു. എന്നാല്‍ സ്ഥാനം രാജിവച്ചതായി അദ്ദേഹം വെള്ളിയാഴ്‌ച പ്രഖ്യാപിച്ചു. മല്ലു രവി നാഗർകൂർനൂൽ ടിക്കറ്റ് ലഭിക്കാൻ മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്‌തിട്ടുണ്ട്. അതേസമയം മുൻ ആലമ്പൂർ എംഎൽഎ സമ്പത്ത് കുമാറും മറ്റ് ചില നേതാക്കളും ഈ സീറ്റിനായി തീവ്രശ്രമത്തിലാണ്.