ന്യൂഡൽഹി: തന്‍റെ ആരോഗ്യനിലയെ വിമർശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മണിപ്പൂർ, ജാതി സെൻസസ് തുടങ്ങിയ ഗുരുതരമായ വിഷയങ്ങളിലാണ് അമിത് ഷാ ശ്രദ്ധിക്കേണ്ടത് എന്ന് ഖാർഗെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം ജമ്മു കശ്‌മീരിലെ കത്വ ജില്ലയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ ഖാര്‍ഗെയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് പ്രസംഗം നിര്‍ത്തി അദ്ദേഹം ഇരിപ്പിടത്തിലേക്ക് മടങ്ങി. എന്നാല്‍, പ്രധാനമന്ത്രി മോദിയെ താഴെയിറക്കിയതിന് ശേഷം മാത്രമേ താന്‍ മരിക്കുകയുള്ളൂ എന്നാണ് ഖാര്‍ഗെ പിന്നീട് പ്രതികരിച്ചത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇന്ന് രാവിലെ ജമ്മുവില്‍ വെച്ച് സംസാരിക്കവേ കേന്ദ്രമന്ത്രി അമിത് ഷാ ഖാര്‍ഗെയുടെ പരാമര്‍ശത്തെ വിമര്‍ശിച്ചു. കോൺഗ്രസ് അധ്യക്ഷന്‍ പാർട്ടിയെക്കാൾ മികച്ച പ്രകടനമാണ് കാഴ്ച്ചവക്കുന്നത് എന്നും അമിത് ഷാ പരിഹസിച്ചു. ഇതിന് മറുപടിയായാണ് ഖാര്‍ഗെ വീണ്ടും രംഗത്ത് വന്നത്.
എൻഡിഎ സർക്കാർ നടത്തിയ സർവേ പ്രകാരം രാജ്യത്ത് അഴുക്കുചാലുകളും സെപ്‌റ്റിക് ടാങ്കുകളും വൃത്തിയാക്കുന്ന 92 ശതമാനം പേരും എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങളിൽ നിന്നുള്ളവരാണെന്ന് ഖാര്‍ഗെ ചൂണ്ടിക്കാണിച്ചു. ജാതി സെന്‍സസ് നടപ്പാക്കിയാല്‍ ഓരോ വിഭാഗത്തിലും പെട്ടവര്‍ ഉപജീവനത്തിനായി ഏത് തരത്തിലുള്ള ജോലിയാണ് ചെയ്യുന്നത് എന്ന് വെളിവാകും. അതുകൊണ്ടാണ് ബിജെപി ജാതി സെന്‍സസിനെ എതിര്‍ക്കുന്നതെന്നും ഖാര്‍ഗെ പറഞ്ഞു. ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് നടത്തണമെന്നും കോണ്‍ഗ്രസ് അത് ഉറപ്പായും നടത്തുമെന്നും ഖാര്‍ഗെ വ്യക്തമാക്കി.
Also Read:"കോൺഗ്രസ് പാർട്ടിയെന്നാൽ മോശം ഭരണവും അഴിമതിയും": ജെപി നദ്ദ